ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,65,000 ആയി ഉയര്‍ന്നു; രോഗബാധിതരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു; അമേരിക്കയില്‍ മാത്രം മരിച്ചത് 40,000 ഓളം പേര്‍
Apr 20, 2020, 16:04 IST
ന്യൂയോര്‍ക്ക് : (www.kvartha.com 20.04.2020) ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,65,000 ആയി ഉയര്‍ന്നു. അതേസമയം രോഗബാധിതരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. അമേരിക്കയില്‍ മാത്രം നാല്‍പതിനായിരത്തോളം പേരാണ് അസുഖം പിടിപെട്ട് മരിച്ചത്. പകുതിയോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്. അമേരിക്കയില്‍ ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
Keywords: 1 lakh 65 thousand individuals have died as a consequence of Corona virus, New York, News, Health & Fitness, Health, Dead, Patient, Trending, World.
അതിനിടെ ന്യൂയോര്‍ക്കില്‍ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ പറഞ്ഞു. കൊവിഡിനിടയിലും ന്യൂയോര്‍ക്കില്‍ മെട്രോ ട്രെയിനുകള്‍ ഓടുന്നുണ്ട്. രണ്ടായിരത്തിലധികം മെട്രോ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ നേതൃത്വത്തില്‍ ഇളവുകള്‍ പ്രാവര്‍ത്തികമാക്കി കൊണ്ടിരിക്കുകയാണ്.
അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിലും മരണ സംഖ്യയിലും കുറവുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതുവരെ പതിനൊന്ന് ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്കാണ് യൂറോപ്പില്‍ മാത്രം കൊവിഡ് ബാധിച്ചത്. മരണം ഒരു ലക്ഷം കടന്നു. കൊവിഡ് ഏറ്റവും കൂടുതല്‍ പിടിച്ചുകുലുക്കിയ രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഇറ്റലിയില്‍ 23,660 പേര്‍ മരിച്ചു. സ്‌പെയിനില്‍ 20,453പേരും ഫ്രാന്‍സില്‍ 19,744 പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിലും മരണ സംഖ്യയിലും കുറവുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതുവരെ പതിനൊന്ന് ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്കാണ് യൂറോപ്പില്‍ മാത്രം കൊവിഡ് ബാധിച്ചത്. മരണം ഒരു ലക്ഷം കടന്നു. കൊവിഡ് ഏറ്റവും കൂടുതല്‍ പിടിച്ചുകുലുക്കിയ രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഇറ്റലിയില്‍ 23,660 പേര്‍ മരിച്ചു. സ്‌പെയിനില്‍ 20,453പേരും ഫ്രാന്‍സില്‍ 19,744 പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Keywords: 1 lakh 65 thousand individuals have died as a consequence of Corona virus, New York, News, Health & Fitness, Health, Dead, Patient, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.