Pablo Mari | സൂപര്‍ മാര്‍കറ്റില്‍ ആക്രമണം: കത്തിക്കുത്തില്‍ ഫുട്‌ബോള്‍ താരം പാബ്ലോ മാരി ഉള്‍പെടെ 4 പേര്‍ക്ക് പരിക്ക്; ഒരു മരണം
Oct 28, 2022, 13:55 IST
മിലാന്‍: (www.kvartha.com) വടക്കന്‍ ഇറ്റലിയിലെ സൂപര്‍ മാര്‍കറ്റിലുണ്ടായ കത്തിക്കുത്തില്‍ ഒരു മരണം. ആര്‍സെനല്‍ ഫുട്‌ബോള്‍ താരം പാബ്ലോ മാരി ഉള്‍പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. മിലാനിനടുത്തുള്ള അസാഗോ പട്ടണത്തിലാണ് ആക്രമണം ഉണ്ടായത്. പാബ്ലോ മാരിയുടെ പുറത്താണ് കുത്തേറ്റിട്ടുള്ളതെന്നും ആരോഗ്യനില ഗുരുതരമല്ലെന്നും ഏജന്റ് അറിയിച്ചു.
പ്രാദേശിക സമയം 6.30ഓടെയാണ് അക്രമം നടന്നതെന്നാണ് റിപോര്‍ട്. സൂപര്‍ മാര്‍കറ്റിലെ കാഷ് കൗന്‍ഡറിലുണ്ടായിരുന്ന 30കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കഴുത്തിനാണ് കുത്തേറ്റത്. ഈ സമയം,
ഭാര്യയ്ക്കും മകനുമൊപ്പം ഷോപിംഗിന് എത്തിയതായിരുന്നു പാബ്ലോ. മകനെ ട്രോളിയില്‍ ഇരുത്തി ഭാര്യയ്‌ക്കൊപ്പം സാധനങ്ങള്‍ വാങ്ങുന്നതിനിടയിലാണ് അപ്രതീക്ഷിത അക്രമം നടന്നത്.
ഷോപിംഗ് സെന്ററില്‍ നിന്ന് നിലവിളിയും ബഹളവും പെട്ടന്ന് ഉയരുകയായിരുന്നുവെന്നാണ് സാക്ഷികള്‍ പ്രതികരിക്കുന്നത്. വളരെ വേഗത്തിലായിരുന്നു അക്രമം നടന്നതെന്നും സാക്ഷികള്‍ പറഞ്ഞു. ഷോപിംഗ് സെന്റ്റിലുണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ച് അക്രമിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
46 കാരനായ ആക്രമിയെ പൊലീസ് പിടികൂടി. എന്താണ് ആക്രമണ കാരണമെന്ന് വ്യക്തമല്ലെന്നും മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണ് ആക്രമിയെന്നുമാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
2020 മുതല്‍ ആര്‍സെനലില്‍ നിന്ന് ലോണില്‍ ഇറ്റാലിയന്‍ ക്ലബ് മോന്‍സയില്‍ കളിക്കുകയായിരുന്നു പാബ്ലോ മാരി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.