കടലില്‍ എണ്ണ ടാങ്കറിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു, 7 പേര്‍ക്ക് പരിക്ക്

 


ഹോങ്കോങ്ങ്: (www.kvartha.com 17.04.2022) ഹോങ്കോങ്ങിലെ കടലില്‍ എണ്ണ ടാങ്കറിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഹോങ്കോങ്ങില്‍ നിന്ന് 300 കിലോമീറ്റര്‍ കിഴക്കാണ് സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടിത്തമുണ്ടായതെന്ന് ഹോങ്കോംഗ് മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്റര്‍ അറിയിച്ചു. ശനിയാഴ്ചയാണ് അപകടം നടന്നത്.

കടലില്‍ എണ്ണ ടാങ്കറിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു, 7 പേര്‍ക്ക് പരിക്ക്

തീ അണച്ചതായാണ് അറിയുന്നത്. പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ഗവണ്‍മെന്റ് ഫ് ളയിംഗ് സര്‍വീസ് ഒരു ഫിക്‌സഡ് വിംഗ് എയര്‍ക്രാഫ്റ്റും ഡോക്ടര്‍മാരുമായി രണ്ട് ഹെലികോപ്റ്ററുകളും പനാമയില്‍ രെജിസ്റ്റര്‍ ചെയ്ത ചുവാങ് യി കപ്പലിലേക്ക് അയച്ചു. ഒരു ക്രൂ അംഗം മരിച്ചതായും നാല് പേര്‍ ഗുരുതരാവസ്ഥയിലാണെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് ആര്‍ ടി എച് കെ റിപോര്‍ട് ചെയ്തു.

സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മരിച്ചവരില്‍ ഇന്‍ഡോനേഷ്യ, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജീവനക്കാരും ഉള്‍പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

Keywords: 1 dead, 7 injured in explosion aboard tanker off Hong Kong, Hong Kong, News, Accidental Death, Injured, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia