കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിവെപ്പ്; അഫ്ഗാന്‍ സൈനികന്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കാബൂള്‍: (www.kvartha.com 23.08.2021) അഫ്ഗാന്‍ തലസ്ഥാന നഗരമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിവെപ്പ്. ഹമീദ് കര്‍സായ് വിമാനത്താവളത്തില്‍ നടന്ന വെടിവെപ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കുണ്ട്. വിദേശ സെനികര്‍ക്ക് നേരയെും ആക്രമണം നടന്നു. 
Aster mims 04/11/2022

തിങ്കളാഴ്ച രാവിലെയാണ് വെടിവെപ്പ് നടന്നത്. ആരാണ് വെടിവെപ്പ് നടത്തിയതെന്ന് സ്ഥിരീകരണമായിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും ലഭ്യമായിട്ടില്ല. ജര്‍മന്‍ സൈന്യമാണ് സംഭവം ട്വീറ്റ് ചെയ്തത്.

കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിവെപ്പ്; അഫ്ഗാന്‍ സൈനികന്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് പരിക്ക്


താലിബാന്‍ നിയന്ത്രണമേറ്റെടുത്തതിന് പിന്നാലെ രാജ്യം വിടാനായി ആയിരങ്ങളാണ് വിമാനത്താവളത്തില്‍ ദിവസങ്ങളായി കാത്തുനില്‍ക്കുന്നത്. സൈനിക വിമാനങ്ങള്‍ക്ക് പുറമെ സിവിലിയന്‍ വിമാനങ്ങളും രക്ഷാദൗത്യത്തില്‍ പങ്കാളിയാകണമെന്ന് നേരത്തെ അമേരിക ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, കാബൂള്‍ വിമാനത്താവളത്തിലെ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി കഴിഞ്ഞദിവസം, തങ്ങളുടെ പൗരന്മാര്‍ക്ക് ജര്‍മനിയുടെയും അമേരികയുടെയും എംബസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമീദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. 

ഇതിനിടെ കഴിഞ്ഞ ദിവസം കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിരക്കില്‍പെട്ട് 7 അഫ്ഗാനികള്‍ മരിച്ചിരുന്നു. 

Keywords:  News, World, International, Kabul, Afghanistan, Army, Killed, Shoot, Travel, America, Germany, Airport, 1 Afghan force member killed, 3 injured in gunfight at Kabul airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia