മദ്യലഹരിയില്‍ പോലീസിനോട് തട്ടിക്കയറിയ ഹോളിവുഡ് നടിയെ അറസ്റ്റുചെയ്തു

 


ADVERTISEMENT

വാഷിങ്ടണ്‍: മദ്യലഹരിയില്‍ പോലീസിനോട് തട്ടിക്കയറിയ ഓസ്‌കാര്‍ ജേതാവായ ഹോളിവുഡ് നടി റീസ് വിതര്‍സ്പൂണിനെ അറസ്റ്റു ചെയ്ത ശേഷം വിട്ടയച്ചു. ഭര്‍ത്താവ് ജിം ടോത്തിനൊപ്പം കാറില്‍ മടങ്ങവെ വഴിക്കു വച്ച് തെറ്റായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്തപ്പോഴാണ് പോലീസ് പിടികൂടിയത്.

ഉടന്‍ മദ്യലഹരിയില്‍ ആയിരുന്ന റീസ് പോലീസിനോട് തട്ടിക്കയറുകയും കൃത്യനിര്‍വഹണത്തിന് തടസം വരുത്തുകയുമായിരുന്നു. തുടര്‍ന്നാണ് പോലീസ് അവരെ അറസ്റ്റു ചെയ്തത്. ജിമ്മിനെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് പോലീസ് കേസെടുത്തത്.

മദ്യലഹരിയില്‍ പോലീസിനോട് തട്ടിക്കയറിയ ഹോളിവുഡ് നടിയെ അറസ്റ്റുചെയ്തുഅറസ്റ്റിലായ ഇരുവരെയും ജയിലില്‍ അടച്ചെങ്കിലും വിട്ടയച്ചു. താന്‍ മദ്യലഹരിയില്‍ ആയിരുന്നതിനാലാണ് മോശമായി പെരുമാറിയതെന്നും പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതില്‍ മാപ്പു ചോദിക്കുന്നതായും റീസ് പിന്നീട് പറഞ്ഞു. നിങ്ങള്‍ക്ക് ഞാന്‍ ആരാണെന്ന് അറിയാമോ? ഇല്ലെങ്കില്‍ പോയി അന്വേഷിച്ച് കണ്ടുപിടിക്ക് എന്നൊക്കെ റീസ് പോലീസിനോട് ആക്രോശിച്ചിരുന്നു.

Keywords: Reese, Police, Liquor, Hollywood, Husband, Actress, Car, Park, Arrest, Case, World, Duty, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia