പാകിസ്ഥാനില്‍ മുഹറം ഘോഷയാത്രക്കിടെ സ്‌ഫോടനം; മൂന്ന് പേര്‍ മരിച്ചു

 


പാകിസ്ഥാനില്‍ മുഹറം ഘോഷയാത്രക്കിടെ സ്‌ഫോടനം; മൂന്ന് പേര്‍ മരിച്ചു
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ മുഹറം ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ദിഖാന്‍ തോപന്‍വാല പ്രദേശത്താണ് സംഭവം. ആഘോഷവുമായി ബന്ധപ്പെട്ട് ഷിയാ മുസ്ലീങ്ങള്‍ നടത്തിയ ഘോഷയാത്രക്കിടെയാണ് സ്‌ഫോടനമുണ്ടായത്.

ഘോഷയാത്ര കടന്നു പോകുന്ന വഴിയിലാണ് ദുരന്തം. വഴിയില്‍ സ്ഥാപിച്ചിരുന്ന ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഷിയാ വിഭാഗത്തിനു നേരെ താലിബാന്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്‌ഫോടനം ഉണ്ടായത്. പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords:  Blast, Pakistan, Procession, Islamabad, Muslim, Bomb Blast, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia