നഗ്നയാക്കിയശേഷം യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; ദൈവ നിര്‍ദേശപ്രകാരമാണ് കൃത്യത്തിന് തുനിഞ്ഞതെന്ന് യുവാവ്

 


തായ്‌പെയ്: (www.kvartha.com 20.08.2015) നഗ്നയാക്കിയശേഷം യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ന്യൂ തായ്‌പെയിയിലാണ് സംഭവം.

ശരീരംവിറ്റുജീവിക്കുന്ന യുവതിയെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തിയ യുവാവ് അവരെ കൊണ്ടുതന്നെ സ്വന്തം വസ്ത്രങ്ങളെല്ലാം ഊരിപ്പിക്കുകയായിരുന്നു.  വസ്ത്രങ്ങളെല്ലാം ഊരിയതോടെ  യുവതിയുടെ കൈയിലുണ്ടായിരുന്ന  ബാഗ്‌കൈപ്പെടുത്തിയശേഷം യുവാവ് കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ യുവതി  പ്രാണരക്ഷാര്‍ത്ഥം  ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഹോട്ടല്‍മുറിയിലെ സി സി ടി വിയില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.  യുവതിക്കുപിന്നാലെ കത്തിയുമായി  യുവാവ്  പായുന്ന ദൃശ്യങ്ങളും ഇതില്‍ പതിഞ്ഞിട്ടുണ്ട്. ഇവ  പോലീസാണ് പുറത്തുവിട്ടത്. പ്രശ്‌നക്കാരനായ  യുവാവിനെ  പോലീസ്  പിന്നീട് അറസ്റ്റുചെയ്തു. ചോദ്യം ചെയ്യലില്‍ ദൈവനിര്‍ദേശപ്രകാരമാണ് താന്‍ യുവതിയെ ആക്രമിക്കാന്‍  ശ്രമിച്ചതെന്നാണ്  ഇയാള്‍  പോലീസിനോട്  പറഞ്ഞത്.

പ്രാണരക്ഷാര്‍ത്ഥം ഓടുന്ന യുവതിയുടെ കരച്ചില്‍  കേട്ടെത്തിയ  ഹോട്ടല്‍ജീവനക്കാരാണ്  യുവാവിനെ
കീഴ്‌പ്പെടുത്തി പോലീസിലേല്‍പ്പിച്ചത്. ചോദ്യംചെയ്യലില്‍  ദൈവനിര്‍ദേശപ്രകാരമാണ്  യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും  മൂന്നുവര്‍ഷം മുമ്പ്  ഒരു പ്രാര്‍ത്ഥനാവേളയിലാണ്  ദൈവം തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും യുവാവ് പറയുന്നു. മോശം  സ്ത്രീകളുടെ  പാപം അവരുടെ  രക്തംകൊണ്ട് തന്നെ  കഴുകിക്കളയണമെന്നാണ് ദൈവം ആവശ്യപ്പെട്ടതെന്നും യുവാവ് പറഞ്ഞു. അതേസമയം ഇയാള്‍ക്ക്  മാനസികപ്രശ്‌നമുണ്ടോ  എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia