അജ്ഞതയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല. പ്രത്യേകിച്ച് ജീവിതത്തില്‍. ലൈംഗിക ജീവിതത്തിലാണെങ്കില്‍ പറയുകയും വേണ്ട. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരില്‍ പകുതിയിലധികം പേര്‍ക്കും പൂര്‍ണ തൃപ്തി ലഭിക്കാറില്ല.സ്ത്രീകളാണ് ഇക്കാര്യത്തില്‍ മുന്നില്‍.
എന്താണീ അതൃപ്തിക്ക് കാരണം. അജ്ഞത തന്നെയാണ് യഥാര്‍ഥത്തില്‍ അതൃപ്തിയിലേക്ക് നയിക്കുന്നത്. പല പുരുഷന്‍മാര്‍ക്കു സ്ത്രീയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിവേഗത്തില്‍ സ്ഖലനം സംഭവിക്കുന്നു. അത് കഴിഞ്ഞാല്‍ പങ്കാളിയുടെ ശരീരത്തില്‍ നിന്ന് അകന്നു മാറി സുഖമായി കിടന്നുറങ്ങും. സ്വന്തം ആവശ്യത്തിന് മാത്രം മുന്‍തൂക്കം നല്‍കുന്ന പുരുഷന്മാര്‍ സ്ത്രീയുടെ മനസ്സില്‍ ലൈംഗികബന്ധത്തെക്കുറിച്ച് വെറുപ്പായിരിക്കും സൃഷ്ടിക്കുക.
ഇതിന് പരിഹാരം ലൈംഗിക ബന്ധത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുക എന്നതാണ്. ലൈംഗിക ബന്ധത്തിന്റെ ഘട്ടങ്ങളേതെന്ന് മനസ്സലാക്കുക എന്നതാണ് ഇതില്‍ പ്രഥമവും പ്രഥാനവും. ഇത് മനസ്സിലാക്കിയാല്‍ തീര്‍ച്ചയായും സെക്‌സ് ആസ്വദിക്കാന്‍ കഴിയും. താഴെപ്പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടേക്കാം.
സ്ത്രീക്ക് ഉത്തേജിതയാകാന്‍ പുരുഷന്റെ ആര്‍ദ്രമായ സ്പര്‍ശനങ്ങളും സ്‌നേഹപൂര്‍ണമായ വാക്കുകളും ആമുഖലീലയുടെ വ്യത്യസ്തതയുമൊക്കെ ആവശ്യമാണ്. അതുകൊണ്ട് സാവകാശം മാത്രമേ സ്ത്രീകള്‍ ലൈംഗികചിന്തയിലേക്ക് നയിക്കുകയുള്ളൂ. ലൈംഗികതയെക്കുറിച്ചുള്ള ചൂടുള്ള ചിന്തകള്‍ സംഭോഗത്തിനുള്ള ഉദ്ധാരണം നല്‍കുന്നു. എന്നാല്‍ സ്ത്രീയുടെ ഉത്തേജനം പുരുഷനില്‍ നിന്നും വ്യത്യസ്തമാണ്.
സ്ത്രീയില്‍ ലൈംഗികാനുഭൂതി ഉണരും വരെ ഉദ്ധാരണം നിലനിറുത്തുക എന്നത് ക്ലേശകരമായി കരുതരുത്. ചൂടുള്ള ചിന്തകള്‍ മനസ്സില്‍ കാത്തുസൂക്ഷിക്കുന്നതിലൂടെ ഉദ്ധാരണത്തിന്റെ സമയം ദീര്‍ഘിപ്പിക്കാം. സ്ത്രീക്ക് ഉത്തേജനം ലഭിക്കുന്നു എന്നതിന് നിരവധി ശാരീരിക സംജ്ഞകള്‍ ഉണ്ട്. സംയോഗത്തിലേര്‍പ്പെടുന്ന ഘട്ടത്തില്‍ പരസ്പരം ഉത്തേജനം പകരാനായി ദമ്പതികള്‍ ശ്രമിക്കണം. സീല്‍ക്കാരങ്ങള്‍, ശക്തിയേറിയ ആലിംഗനം, ചുംബനം എന്നിവയൊക്കെ ആവാം. പുരുഷന്റെ ഉദ്ധാരണം നിലനിറുത്താന്‍ ഇതൊക്കെ സഹായിക്കുന്നു.
ലൈംഗികബന്ധത്തില്‍ അനുഭൂതിദായകമായ മൂഹൂര്‍ത്തമാണ് രതിമൂര്‍ച്ഛ. ഈ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഹൃദയമിടിപ്പ് കൂടുന്നു. രണ്ടുപേരുടെയും ലൈംഗികാവയവത്തിലെ മസിലുകല്‍ മുറുകിപ്പിടിക്കുക എന്താണ് ഈ ഘട്ടത്തില്‍ സംഭവിക്കുന്ന ശാരീരികപ്രതിഭാസം. മസിലുകള്‍ അയഞ്ഞ് മനസ്സയഞ്ഞ് സുഖാര്‍ദ്രമായൊരു നിര്‍വൃതിയോടെ ഇണകള്‍ മയക്കത്തിലാകുന്ന ഘട്ടമാണിത്.
keywords: Sex, Love, Man, Woman, Satisfaction,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.