Assaulted | 'ട്രെയിനില്‍ മലയാളി യുവതിക്ക് നേരെ വയോധികന്റെ അതിക്രമം'; കംപാര്‍ട്‌മെന്റില്‍ പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ടിടിഇ സഹായത്തിന് വന്നില്ലെന്നും ആരോപണം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
*'പരാതി പറഞ്ഞപ്പോള്‍ രാത്രി യാത്ര ഒഴിവാക്കണം എന്ന് റെയില്‍വെ പൊലീസ്'
* അതിക്രമത്തിന് ഇരയായത് കൊല്ലം സ്വദേശിനിയായ യുവതി
കൊല്ലം: (KVARTHA) ട്രെയിനില്‍ മലയാളി യുവതിക്ക് നേരെ അതിക്രമം നടന്നതായി പരാതി. വില്ലുപുരത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ വിരുധാചലം സ്റ്റേഷനില്‍ എത്തും മുന്‍പായിരുന്നു സംഭവം. കൊല്ലം സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. തമിഴ്‌നാട് സ്വദേശിയായ വയോധികനാണ് ആക്രമിച്ചത് എന്നാണ് പരാതി.
സംഭവത്തെ കുറിച്ച് യുവതി പറയുന്നത്:
ശനിയാഴ്ച രാത്രി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വയോധികന്‍ കയ്യില്‍ കയറി പിടിക്കുകയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തിരുച്ചിറപ്പള്ളി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ ട്രെയിനില്‍നിന്ന് ഇറങ്ങി ഓടി. തുടര്‍ന്ന് തിരുച്ചിറപ്പള്ളി റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ റെയില്‍വേ പൊലീസിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാട് ഉണ്ടായില്ല. പരാതി പറഞ്ഞപ്പോള്‍ രാത്രി യാത്ര ഒഴിവാക്കണം എന്നാണ് റെയില്‍വേ പൊലീസ് മറുപടി നല്‍കിയത്. കംപാര്‍ട്‌മെന്റില്‍ പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ടിടിഇ സഹായത്തിന് വന്നില്ലെന്നും യുവതി ആരോപിച്ചു. റെയില്‍വേയിലും തമിഴ്‌നാട് പൊലീസിലും ഓണ്‍ലൈന്‍ ആയും പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു.
