Criticized | ഇനിയുള്ള പോരാട്ടം നരേന്ദ്ര മോദിക്കെതിരെ; നേതാക്കളെ ജയിലിലടച്ച് പാര്‍ടിയെ ഇല്ലാതാക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി; കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ പേര് എടുത്തുപറഞ്ഞ് കേജ് രിവാള്‍
May 11, 2024, 14:40 IST
ന്യഡെല്‍ഹി: (KVARTHA) ഇനിയുള്ള പോരാട്ടം നരേന്ദ്ര മോദിക്കെതിരെയാണെന്ന് ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ടി നേതാവുമായ അരവിന്ദ് കേജ് രിവാള്‍. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച കേജ് രിവാള്‍ ഡെല്‍ഹിയില്‍ പാര്‍ടി ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കേജ് രിവാള്‍ പറഞ്ഞു. മോദിക്കെതിരെ രൂക്ഷവിമര്‍ശനമാണ് കേജ് രിവാള്‍ തന്റെ പ്രസംഗത്തിലുടനീളം നടത്തിയത്.
ആം ആദ്മി പാര്‍ടിയെ ഇല്ലാതാക്കാനായിരുന്നു മോദിയുടെ പദ്ധതി, എന്നാല്‍ നേതാക്കളെ ജയിലിലടച്ച് പാര്‍ടിയെ ഇല്ലാതാക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി, അഴിമതിക്കെതിരെ എങ്ങനെയാണ് പോരാടേണ്ടത് എന്ന് തന്നെ കണ്ടുപഠിക്കണം, ഇനിയും മുഖ്യമന്ത്രിമാരെ മോദി ജയിലിലിടും, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ പേര് അദ്ദേഹം എടുത്തുപറഞ്ഞതും ശ്രദ്ധേയമായി.
ഇനി മോദി സര്‍കാര്‍ അധികാരത്തിലെത്തില്ല, അമിത് ഷായെ പ്രധാനമന്ത്രി ആക്കാന്‍ വേണ്ടിയാണ് മോദി വോട് ചോദിക്കുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ മോദിക്ക് 75 വയസാകും. അപ്പോള്‍ അദ്ദേഹം സ്ഥാനം ഒഴിയുമോ എന്നും കേജ് രിവാള്‍ ചോദിച്ചു.

എല്ലാ മുതിര്‍ന്ന ബിജെപി നേതാക്കളുടെയും ഭാവി മോദി ഇല്ലാതാക്കി എന്നും അദ്ദേഹം ആരോപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ സീറ്റ് കുറയും, 230ല്‍ കൂടുതല്‍ സീറ്റ് ബിജെപിക്ക് കിട്ടില്ല, ആം ആദ്മിയുടെ പങ്കോടുകൂടിയ ഇന്‍ഡ്യ മുന്നണി സര്‍കാര്‍ അധികാരത്തില്‍ വരുമെന്നും ഡെല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്നും കേജ് രിവാള്‍ പറഞ്ഞു.
ജാമ്യം ലഭിച്ച് കഴിഞ്ഞദിവസം ജയിലില്‍ നിന്നും പുറത്തിറങ്ങിയ അരവിന്ദ് കേജ് രിവാള്‍ ഭാര്യ സുനിതയ്ക്കൊപ്പം രാവിലെ ഹനുമാന്‍ മന്ദിറില്‍ ദര്‍ശനം നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആം ആദ്മി പാര്‍ടിയിലെ മറ്റ് നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.

കനത്ത പൊലീസ് നിയന്ത്രണം ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്നുവെങ്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതെല്ലാം അവഗണിച്ച് നിരവധി എഎപി പ്രവര്‍ത്തകരാണ് ക്ഷേത്രത്തിന് സമീപം തടിച്ചുകൂടിയത്. തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
Keywords: Will work tirelessly to save country, INDIA bloc will form next govt at Centre: Kejriwal, New Delhi, News, Aravind Kejriwal, Allegation, Criticized, Politics, Lok Sabha Election, Press Meet, Vote, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.