EP Jayarajan | തനിക്കെതിരെയുള്ള വധശ്രമക്കേസില്‍ സുധാകരനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇ പി ജയരാജന്‍

 


കണ്ണൂര്‍: (KVARTHA) തനിക്കെതിരെ ട്രെയിനിലുണ്ടായ വധശ്രമക്കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയില്‍ പ്രതികരണവുമായി ഇ പി ജയരാജന്‍. കണ്ണൂര്‍ പാപ്പിനിശേരിയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ വധിക്കാന്‍ വേണ്ടി തോക്ക് നല്‍കിയത് കെ സുധാകരനാണെന്ന് പ്രധാന പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായിയെ വധിക്കാനായിരുന്നു പദ്ധതി. വാടക കൊലയാളികളായ വിക്രം ശശി, പേട്ട ദിനേശന്‍ എന്നിവരെ കോടതി ശിക്ഷിച്ചു. കെ സുധാകരനാണ് കൊലയാളികളെ വാടകയ്‌ക്കെടുത്തതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഈ കേസില്‍ സ്വന്തം നിലയിലും നിയമവശങ്ങള്‍ പരിശോധിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

EP Jayarajan | തനിക്കെതിരെയുള്ള വധശ്രമക്കേസില്‍ സുധാകരനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇ പി ജയരാജന്‍

ഹൈദരബാദ് പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇ പി ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തിയ കെ സുധാകരനെ ഹൈകോടതിയാണ് കുറ്റവിമുക്തനാക്കിയത്. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈകോടതി അനുവദിച്ചുകൊണ്ടാണ് പ്രതി പട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. ജസ്റ്റിസ് സിയാദ് റഹ് മാനാണ് ഉത്തരവിറക്കിയത്.

കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍, സുധാകരനെതിരെ ഗൂഢാലോചനക്ക് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി വിചാരണ കോടതി തള്ളി. തുടര്‍ന്ന് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

EP Jayarajan | തനിക്കെതിരെയുള്ള വധശ്രമക്കേസില്‍ സുധാകരനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇ പി ജയരാജന്‍



2016ലാണ് കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ ഹൈകോടതിയെ സമീപിച്ചത്. 1995 ഏപ്രില്‍ 12ന് നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ശുചിമുറിക്ക് സമീപത്തുനിന്നാണ് ഇ പിക്കെതിരെ വധശ്രമം ഉണ്ടായത്. തിരുവനന്തപുരത്ത് താമസിച്ച് കെ സുധാകരന്‍ ജയരാജനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്.

Keywords: News, Kerala, Kannur, Kannur-News, Politics, Video, Approach, Supreme Court, Acquittal, K Sudhakaran, Murder Case Attempt, EP Jayarajan, KPCC President, Politics, Kannur News, Court, Judiciary, Media, Will approach the Supreme Court against the acquittal of K Sudhakaran in murder case attempt, says EP Jayarajan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia