Rahul Gandhi | രാഹുൽ പ്രധാനമന്ത്രി ആവുന്നതിൽ എന്ത് അയോഗ്യതയാണ് ഉള്ളത്? അതിനുള്ള മാനദണ്ഡം സ്‌മൃതി ഇറാനി മന്ത്രിയായ ശേഷം മാറ്റിയോ!
May 13, 2024, 22:51 IST
സോണി കല്ലറയ്ക്കൽ
(KVARTHA) നാണമില്ലേ, സ്‌മൃതി ഇങ്ങനെ ചോദിക്കാൻ. അല്ലെങ്കിൽ സ്‌മൃതിയ്ക്ക് ഇതിന് ഉത്തരം പറഞ്ഞ് രാഹുൽ തരം താഴേണ്ടത് ഉണ്ടോ? ബിജെപിയുടെ ദേശീയ വനിതാ നേതാവ് സ്‌മൃതി ഇറാനി ചോദിക്കുന്നു, 'പ്രധാനമന്ത്രി മോദിയുടെ തലത്തിൽ ഇരുന്നു സംവാദം നടത്താൻ രാഹുൽ ഗാന്ധി ആരാണ്? ഇന്ത്യൻ ബ്ലോക്കിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ? അമേഠിയിൽ മത്സരിക്കാൻ ഭയന്ന് ഒളിച്ചോടിയ രാഹുൽ ഭീരുവാണ്. അങ്ങനെ ഭീരുവായ ഒരാൾക്ക് എന്ത് വ്യക്തിത്വമാണ് ഉള്ളത്'. രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർഥി ആകാത്തത് കൊണ്ടാണ്. അല്ലാതെ, സംവാദം നടത്താനുള്ള പേടികൊണ്ടല്ല. പത്ത് വർഷത്തിൽ ഒരിക്കൽ പോലും ഒരു വാർത്താസമ്മേളനം നടത്താത്ത ഒരാളെയാണ് സ്‌മൃതി ഇറാനി ഈ ന്യായീക്കുന്നത് എന്ന് ഓർക്കണം.
ഈ പ്രധാനമന്ത്രി എന്നെങ്കിലും മാധ്യമങ്ങൾക്കു മുന്നിൽ നിന്നിട്ടുണ്ടോ? അവരുടെ ചോദ്യത്തിന് മറുപടി പറഞ്ഞിട്ടുണ്ടോ? വിദ്യാഭ്യാസവും ബിരുദവും പരാമർശിച്ചതിന്, ആ ഒറ്റ കാരണത്തിനാണ് അരവിന്ദ് കേജരിവാളിനെ ജയിലിൽ ഇട്ടതെന്നാണ് പ്രതിപക്ഷ വിമർശനം. വൈരാഗ്യം മനസ്സിൽ വെച്ച് പെരുമാറുന്ന ഹീന പ്രവൃത്തി, നേർക്കുനേർ നിന്ന് അദാനിയെക്കുറിച്ച്, ലോക്സഭയിൽ ചോദ്യം ചോദിച്ചതിന് ആണ് വേറെ കേസുണ്ടാക്കി രാഹുലിനെ സസ്പെൻ്റ് ചെയ്തതെന്നും ഇതൊന്നും ഒരു പ്രധാനമന്ത്രിക്ക് ചേർന്നതല്ലെന്നും നേതാക്കൾ പറയുന്നു. ഇത്തരം പ്രധാനമന്ത്രിമാർ ഒരിക്കലും ഇന്ത്യയിൽ ഉണ്ടായിട്ടില്ല എന്നും മനസ്സിലാക്കുക.
നരേന്ദ്രമോദി ഗുജറാത്തിലും യുപിയിലും മത്സരിച്ചു. വാജ്പേയി മൂന്ന് മണ്ഡലത്തിൽ മത്സരിച്ചു. ഇതൊക്കെ സീരിയലിൽ കൂടി രാഷ്ട്രീയത്തിൽ കടന്ന് സ്മൃതി ഇറാനിയ്ക്ക് അറിയാത്തത് ആരുടെ കുഴപ്പം. അതുപോലെ രാഹുൽ എവിടെ മത്സരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണ്. പ്രധാനമന്ത്രിക്ക് ഒരു സാധാ ആളുമായി സംവദിക്കാൻ പേടിയാണ് എന്നല്ലേ സ്‌മൃതി പറഞ്ഞതിന് അർത്ഥം. മോദിജിയെ സംവാദത്തിന് വെല്ലുവിളിച്ചത് രാഹുൽ ഗാന്ധി അല്ലല്ലോ. സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി ലോകൂർ, മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി ഷാ, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം എന്നിവരാണ് ഇരുവരെയും സംവാദത്തിനു ക്ഷണിച്ചത്. ഇതു സംബന്ധിച്ചു നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും മൂവരും ചേർന്നു കത്തെഴുതിയിരുന്നു.
ഈ മാസം ഒമ്പതിന് എഴുതിയ കത്തിനു മറുപടിയായി ഔദ്യോഗിക ലെറ്റർ പാഡിൽ സമ്മതം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് എക്സ് പ്ലാറ്റ്ഫോമിൽ രാഹുൽ പങ്കുവെക്കുക മാത്രമാണ് ചെയ്തത്. താനോ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ സംവാദത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്നാണ് രാഹുൽ പറഞ്ഞത്. പ്രധാനമന്ത്രി സമ്മതം അറിയിച്ചാൽ മറ്റു വിവരങ്ങൾ ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ രണ്ട് പ്രധാന പാർട്ടികളുടെ പ്രമുഖ നേതാക്കൾ എന്ന നിലയിലാണ് ഇരുവരെയും സംവാദത്തിന് ക്ഷണിച്ചത്. അല്ലാതെ പ്രധാനമന്ത്രിയെ അല്ല. ഇത് ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് നല്ലതുമാണ്.
പക്ഷെ അതിനുള്ള ടെലിപ്രോപ്റ്റർ മോഡിജിയുടെ ടീം ഇനിയും കണ്ടുപിടിച്ചിട്ടില്ലെന്നാണ് നെറ്റിസൻസ് പരിഹസിച്ചത്. അതിന് ഇത്രേം വിഷമത്തിൻ്റെ കാര്യമുണ്ടോ സ്മൃതി ഇറാനിജി..?.
മോദി രാഹുലിനെ വിമർശിക്കുന്നു. രാഹുൽ മോദിയെ വിമർശിക്കുന്നു. ഇങ്ങനെ അന്യോന്യം വിമർശിക്കുന്നതല്ലാതെ ജനങ്ങൾക്ക് അറിയേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്. അതിനായി ഇരുവരെയും സംവാദത്തിന് ക്ഷണിച്ചത് ജഡ്ജിമാരാണ് - ഗത കാലങ്ങളിൽ എന്തൊക്കെയോ ആയിരുന്ന സ്‌മൃതി ഇറാനി കേന്ദ്രമന്ത്രിയായെങ്കിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച രാജീവ് ഗാന്ധിയുടെ മകനും ഇന്ദിരാജിയുടെ പേരക്കുട്ടിയുമായ രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥി ആവുന്നതിൽ എന്തു അയോഗ്യതയാണ് ഉള്ളത്.
അതിനുള്ള മാനദണ്ഡം ഇറാനി മന്ത്രിയായതിൽ ശേഷം മാറ്റിയോ എന്നറിയില്ല. സ്വന്തം വിദ്യാഭ്യാസ യോഗ്യത പോലും കളവു പറഞ്ഞതായി ആരോപണമുള്ള സ്മ്യതി ഇറാനിയോട് മറുപടി പറയണ്ട കാര്യമില്ല. അത്ര പ്രാധാന്യമൊന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇറാനിക്കില്ല. നരേന്ദ്ര മോദിയുടെ കള്ളങ്ങൾ ഏറ്റു ചൊല്ലുന്ന രാഷ്ട്രീയ പ്രതിയോഗികളെ അപമാനിക്കാൻ എന്തും പറയുന്ന നിരന്തരം വ്യക്തിഹത്യ നടത്തുന്ന എല്ലാവരോടും സഹതാപം മാത്രം.
Keywords: News, News-Malayalam-News, national, Politics, Lok-Sabha-Election-2024, What is wrong with Rahul becoming PM?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.