Nido Virus | അടുത്ത മഹാമാരി നിഡോ വൈറസുകളെക്കൊണ്ടാകുമോ!? സാന്നിധ്യം സ്ഥിരീകരിച്ച് ഗവേഷകർ 

 
Nidovirous

*ആർഎൻഎ വൈറസുകൾക്ക് ക്രോസ് ബ്രീഡിംഗ് വഴി, മാരകമായ പകർച്ചവ്യാധികളുണ്ടാക്കാനാകും.

ന്യൂഡെൽഹി: (KVARTHA) വ്യത്യസ്ത വൈറസുകൾ തമ്മിലുള്ള ജനിതക പുനഃസംയോജനം, പുതിയതും കൂടുതൽ അപകടകരവുമായ രോഗകാരികളുടെ സൃഷ്ടിയിൽ കലാശിക്കുമെന്ന്, ജർമൻ കാൻസർ റിസർച് സെൻ്ററിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. നിർമിത ബുദ്ധി (Artificial Intelligence) ഉപയോഗിച്ച് നടത്തിയ പഠനത്തിൽ, മത്സ്യം, വവ്വാൽ തുടങ്ങിയ വിവിധ ജീവികളുടെ കശേരുക്കളിൽ 40 നോവൽ നിഡോവൈറസുകളെയാണ് ഗവേഷകർ കണ്ടെത്തിയത്. 

ആർഎൻഎ (Ribonucleic Acid) വൈറസുകൾക്ക് സങ്കരണം (Cross Breeding) വഴി മാരകമായ പകർച്ചവ്യാധികളായ രോഗങ്ങളുണ്ടാക്കാനാകും. വവ്വാലുകളടക്കമുള്ള സസ്തനികളാകും ഇവയുടെ പ്രധാന വാഹകർ.

വ്യത്യസ്‌ത വൈറസുകൾ തമ്മിലുള്ള, സങ്കരണം എന്ന പ്രതിഭാസം കൂടുതൽ അപകടകരമായ സ്വഭാവസവിശേഷതകളുള്ള പൂർണമായും പുതിയതും പരിഷ്‌കരിച്ചതുമായ ഒരു വൈറസിൻ്റെ സൃഷ്‌ടിക്ക് കാരണമാകും. ഇത്തരം വൈറസുകൾ കോവിഡ്-19 പോലുള്ള മഹാമാരിക്ക് കാരണമാകുമെന്നാണ്, ജർമ്മൻ കാൻസർ റിസർച്ച് സെൻ്ററിൻ്റെ (DKFZ) വൈറോളജിസ്റ്റുകൾ പറയുന്നത്.

റൈബോ ന്യൂക്ലിക് ആസിഡ് (ആർഎൻഎ)  

വൈറസുകളിൽ ഇത്തരം പരിണാമം സംഭവിക്കുന്നത് വിവിധ വൈറസ് സ്പീഷീസുകൾ, വാഹകരായ ജീവികളുടെ കശേരുക്കൾക്കുള്ളിൽ പുതിയ രോഗാണുക്കളെ സൃഷ്ടിക്കുന്നതിനാലാണ്. കമ്പ്യൂട്ടറിൻ്റെ സഹായത്തോടെയുള്ള വിശകലന രീതി ഉപയോഗിച്ച്, 13 കൊറോണ വൈറസുകൾ ഉൾപ്പെടെ, 40 നിഡോവൈറസുകളെ മത്സ്യം മുതൽ എലി വരെയുള്ള വിവിധ ജീവികളുടെ കശേരുക്കളിൽ കണ്ടെത്തിയതായി, ഡികെഎഫ്എസ് (DKFZ) ഗ്രൂപ്പ് നേതാവ് സ്റ്റെഫാൻ സീറ്റ്സ് പറഞ്ഞു.

ഈ വൈറസുകളിൽ ഭൂരിഭാഗവും ഇപ്പോഴും മനുഷ്യർക്ക് അജ്ഞാതമാണെന്നു കൂടി ഗവേഷകർ അഭിപ്രായപ്പെടുന്നു. കാരണം ശാസ്ത്രീയ പഠനങ്ങൾ പ്രാഥമികമായി മനുഷ്യരിലും, വളർത്തുമൃഗങ്ങളിലും, വിളകളിലും രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

എന്നിരുന്നാലും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) - സഹായത്തോടെയുള്ള പഠനം, ശാസ്ത്രജ്ഞർക്ക് 3,00,000 ഡാറ്റാ സെറ്റുകൾ വിശകലനം ചെയ്യാനും ഒരേസമയം അവയെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാനും സഹായിച്ചു. നിഡോവൈറസുകളിൽ റൈബോ ന്യൂക്ലിക് ആസിഡ് (ആർഎൻഎ) അടങ്ങിയിട്ടുണ്ട്. കൂടാതെ അവയെ മറ്റെല്ലാ ആർഎൻഎ വൈറസുകളിൽ നിന്നും വ്യത്യസ്ഥമാക്കുന്ന സ്വഭാവസവിശേഷതകളുമുണ്ട്.

ആർഎൻഎ അടിസ്ഥാനമാക്കിയുള്ള തെറാപിയിലൂടെ നിരവധി കോവിഡ്-19 വകഭേദങ്ങളിൽ നിന്ന് രോഗികളെ, പരിരക്ഷിക്കാൻ കഴിയുമെന്ന് പഠനം പറയുന്നു

ഗവേഷകരുടെ ഔദ്യോഗിക പ്രസ്താവനകൾ

വൈറസ് വാഹകരായ ജീവികളെ ഒരേസമയം വ്യത്യസ്ത വൈറസുകൾ ബാധിക്കുമ്പോൾ, ഇവയിലെ ജീനുകളുടെ പുനഃസംയോജന ഫലമായി ഒരു പുതിയ വൈറസ് ഉയർന്നുവരുമെന്ന് കണ്ടെത്തി. മത്സ്യങ്ങളിൽ കണ്ടെത്തിയ നിഡോവൈറസുകൾ വ്യത്യസ്ഥ ഇനത്തിൽ പെട്ട വൈറസുകളുമായി പോലും ജീൻ സംയോജനം നടത്തുകയും പുതിയ ജീനുകളെ നിർമിക്കുകയും ചെയ്യുന്നു.  

ഇത്തരം വ്യത്യസ്ത സ്പീഷിസുകളിലെ വൈറസുകൾ തമ്മിൽ സംയോജനം നടക്കുന്നതു വഴി സൃഷ്ടിക്കപ്പെടുന്ന പുതിയ വൈറസുകൾ മാരകവും അത്യന്തം അപകടകരവുമായ രോഗങ്ങൾ ഉണ്ടാക്കും. മത്സ്യ വൈറസുകളിൽ നമ്മൾ കണ്ടെത്തിയതുപോലുള്ള ജീൻവിനിമയം, സസ്തനികളിലെ വൈറസുകളിലും സംഭവിക്കാം. 

വൈറസുകൾക്കിടയിലെ ഇത്തരം സ്വാഭാവിക ക്രോസ് ബ്രീഡിംഗ് പ്രക്രിയകൾ വവ്വാലുകളിൽ എളുപ്പത്തിൽ സംഭവിക്കാം. വവ്വാലുകൾ പൊതുവെ, ശരീരത്തിനുള്ളിൽ ധാരാളം വൈറസുകൾ വഹിക്കാറുണ്ട്. അതുകൊണ്ടു തന്നെ സാർസ് (SARS-CoV-2) കൊറോണ വൈറസ്, ഇവയിൽ ഉണ്ടാകാമെന്ന് ഗവേഷകർ കരുതുന്നു.

മഹാമാരിക്ക് കാരണമാകുന്ന വൈറസുകൾ

1. എബോള വൈറസ്

മരണസംഖ്യ: 11,310
2014-ൽ പശ്ചിമാഫ്രിക്കയിൽ എബോള ബാധിച്ച് പതിനായിരക്കണക്കിന് ആളുകൾ മരിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ആണ് കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയത്.

2. മാർബർഗ് വൈറസ്   

മരണസംഖ്യ: 180
2005-ൽ അംഗോളയിൽ ആദ്യമായി റിപോർട്ട് ചെയ്തു. 200-ലധികം അണുബാധകൾ ഉണ്ടായി, അതിൽ 90 ശതമാനവും മാരകമായിരുന്നു. 2017 ൽ ഉഗാണ്ടയിൽ, മൂന്ന് കേസുകൾ റ്പോർട് ചെയ്തു, അവരെല്ലാം മരിച്ചു.

3. ലസ്സ വൈറസ്

മരണസംഖ്യ: ഒരു വർഷത്തിൽ , ഏതാണ്ട് 5,000

വിദഗ്ധരുടെ അഭിപ്രായത്തിൽ, ലോകമെമ്പാടും ഓരോ വർഷവും 100,000 മുതൽ 300,000 വരെ ലസ്സ പനി കേസുകൾ റിപോർട് ചെയ്യപ്പെടുന്നുണ്ട്.  

4. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് (MERS-CoV)

മരണസംഖ്യ: 866
2012-ൽ സൗദി അറേബ്യയിലാണ് ആദ്യമായി ഈ രോഗം കണ്ടെത്തിയത്. പിന്നീട് 2,519 കേസുകൾ റിപോർട് ചെയ്തു.

5. സാർസ് വൈറസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം-SARS)

മരണസംഖ്യ: 775
2002 അവസാനത്തിനും 2003 ജൂലൈയ്ക്കും ഇടയിൽ, ഒരു വർഷത്തിനുള്ളിൽ, 8,273 കേസുകൾ റിപോർട് ചെയ്തു.

6. നിപ വൈറസ്

മരണസംഖ്യ:  17 
2018-ൽ കേരളത്തിൽ ആദ്യമായി റിപോർട് ചെയ്യപ്പെട്ടു.  23 കേസുകളാണ് ഉണ്ടായിരുന്നത്.

7. സിക്ക വൈറസ്

മരണസംഖ്യ:  18 
2015-ലും 2016-ലും 500,000-ലധികം സിക്ക കേസുകൾ ലോകത്താകമാനം റിപോർട് ചെയ്യപ്പെട്ടു. 3,700  കുട്ടികൾ, ജനന വൈകല്യങ്ങളുമായി ജനിച്ചു.  

8. ക്രിമിയൻ-കോംഗോ ഹെമറാജിക് വൈറസ്

മരണസംഖ്യ:  59 
കേസുകൾ ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാനിൽ, 2018 ൽ മാത്രം, 483 കേസുകൾ റിപോർട് ചെയ്യപ്പെട്ടു.

9. റിഫ്റ്റ് വാലി വൈറസ്

മരണസംഖ്യ:  25
2010-ലും 2011-ലും ദക്ഷിണാഫ്രിക്കയിൽ 250-ലധികം കേസുകൾ റിപോർട് ചെയ്യപ്പെട്ടു.  

10.  ഫ്ലാവിവിരിഡേ വൈറസ്

രോഗങ്ങളുടെ എണ്ണം: 300 
2017 ലും 2019 ലും നൈജീരിയലിൽ വ്യാപകമായി കുരങ്ങു പനി റിപോർടു ചെയ്തു. രോഗം ബാധിച്ച 300 പേരിൽ ഏകദേശം ആറ് ശതമാനം പേരും മരിച്ചു.  

വൈറസുകളെ നമ്മൾ അതീവ ജാഗ്രതയോടു കൂടി തന്നെ കരുതിയിരിക്കേണ്ടതുണ്ട്. ഇപ്പോൾ, ജീൻ സംയോജനം വഴി കൂടുതൽ ശക്തിയാർജിച്ച വൈറസുകളാണ് നമ്മെ അക്രമിക്കാനൊരുങ്ങുന്നത്. ഇതിനെതിരെ ആരോഗ്യ മേഖല മാത്രം ഒരുക്കങ്ങള്‍ നടത്തിയാൽ പോരെന്നും, നമ്മൾ ഓരോരുത്തരും നമ്മളാൽ കഴിയുന്ന തരത്തിൽ ആരോഗ്യം സംരക്ഷിക്കണമെന്നും, ഇത്തരം പരമാവധി വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ്, ജാഗ്രത പാലിക്കണമെന്നുമാണ് ഗവേഷകർ പറയുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia