സംസ്ഥാനത്ത് 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വെള്ളിയാഴ്ച 7 ജില്ലകളില്‍ യെലോ അലേര്‍ട്

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 07.04.2022) സംസ്ഥാനത്ത് രണ്ട് ദിവസം (വെള്ളി, ശനി) കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ഏഴ് ജില്ലകളിലും ശനിയാഴ്ച അഞ്ച് ജില്ലകളിലും യെലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. 
Aster_MIMS

വെള്ളിയാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുള്ളത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴ കിട്ടും. വ്യാഴാഴ്ചയും കഴിഞ്ഞ ദിവസങ്ങളുടേതിന് സമാനമായി ഉച്ചയോടെ മഴ ശക്തിപ്രാപിക്കും.  

സംസ്ഥാനത്ത് 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വെള്ളിയാഴ്ച 7 ജില്ലകളില്‍ യെലോ അലേര്‍ട്


ബംഗാള്‍ ഉള്‍കടലില്‍ കോമോരിന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഈര്‍പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കടലില്‍ പോകുന്ന മീന്‍ പിടുത്തത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. 

അതേസമയം ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ സാധ്യത മുന്നറിയിപ്പ് കാലാവസഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു.

Keywords:  News, Kerala, Thiruvananthapuram, Top-Headlines, Rain, Alerts, Yellow alert declared in seven districts 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia