സംസ്ഥാനത്ത് 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വെള്ളിയാഴ്ച 7 ജില്ലകളില്‍ യെലോ അലേര്‍ട്
Apr 7, 2022, 14:53 IST
തിരുവനന്തപുരം: (www.kvartha.com 07.04.2022) സംസ്ഥാനത്ത് രണ്ട് ദിവസം (വെള്ളി, ശനി) കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ഏഴ് ജില്ലകളിലും ശനിയാഴ്ച അഞ്ച് ജില്ലകളിലും യെലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുള്ളത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴ കിട്ടും. വ്യാഴാഴ്ചയും കഴിഞ്ഞ ദിവസങ്ങളുടേതിന് സമാനമായി ഉച്ചയോടെ മഴ ശക്തിപ്രാപിക്കും.
ബംഗാള്‍ ഉള്‍കടലില്‍ കോമോരിന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഈര്‍പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കടലില്‍ പോകുന്ന മീന്‍ പിടുത്തത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
അതേസമയം ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ സാധ്യത മുന്നറിയിപ്പ് കാലാവസഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.