വയനാടിനെ ദുരിതക്കയത്തില്‍ നിന്നു കരകയറ്റാന്‍ രാപകലില്ലാതെ സേവനവുമായി സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങളും; ജീവനക്കാര്‍ തളര്‍ന്നതോടെ ചുമടിറക്കി ഐഎഎസ് ഉദ്യോഗസ്ഥന്മാരും
Aug 14, 2018, 12:12 IST
ADVERTISEMENT
കല്‍പ്പറ്റ: (www.kvartha.com 14.08.2018) പതിനായിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കിയ വയനാടിന്റെ എക്കാലത്തെയും വലിയ ദുരന്തമായ ഈ വര്‍ഷത്തെ പ്രകൃതി ക്ഷോഭത്തെ വയനാട് നേരിട്ടത് ഒത്തൊരമയോടെ. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മത രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തകരും നൂറ് കണക്കിന് പൊതുജനങ്ങളും വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കൈകോര്‍ത്തു. വ്യോമസേന, ആര്‍മി, ദേശീയ ദുരന്ത നിവാരണ സേനാ, നാവിക സേന അടക്കം ഫയര്‍ഫോഴ്സ്, പോലീസ് തുടങ്ങിയ സേനാ വിഭാഗങ്ങളും പൊതുജനങ്ങളും കൈകോര്‍ത്തുള്ള ആശ്വാസ പ്രവര്‍ത്തനങ്ങളാണ് വയനാട്ടിലെങ്ങും കാണാന്‍ കഴിയുന്നത്.
സഹായങ്ങളുമായി ജില്ലക്ക് പുറത്ത് നിന്നും ധാരാളം പേര്‍ എത്തുന്നുണ്ട്.
ജില്ലാ ഭരണകൂടം മുഖേന മാത്രമെ സഹായങ്ങള്‍ നല്‍കാവൂ എന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച മാത്രം മുപ്പതിലധികം വ്യക്തികളും സ്ഥാപനങ്ങളുമാണ് വയനാട് കലക്ട്രേറ്റിലെ ആസൂത്രണ ഭവനിലെത്തിയത്. ലോറിയിലും മറ്റുമായി ലോഡ് കണക്കിന് അരി ഉള്‍പ്പടെയുള്ള ഭക്ഷണ സാധനങ്ങളുമായി എത്തിയപ്പോള്‍ അവ മുഴുവന്‍ ഇറക്കിയതും അട്ടിവെച്ചതും ചെറു വാഹനങ്ങളിലേക്ക് കയറ്റിയതും കലക്ട്രേറ്റിലെയും ആസൂത്രണ ഭവനിലെയും ജീവനക്കാരാണ്.
ദുരിതവും കഷ്ടപ്പാടും കണ്ണീരും കണ്‍മുമ്പില്‍ കാണുമ്പോള്‍ ഉദ്യോഗസ്ഥര്‍ പ്രോട്ടോകോളും പദവിയും ചട്ടങ്ങളുമൊന്നും നോക്കിയില്ല. വൈറ്റ് കോളറിട്ട് ബ്ലൂകോളര്‍ ജോലിയും ചെയ്യാന്‍ മുമ്പന്തിയില്‍ തന്നെ നിന്നു. എം ജി രാജമാണിക്യം ഐഎഎസും എന്‍ എസ് കെ ഉമേഷ് ഐഎഎസുമെല്ലാം വണ്ടിയില്‍ നിന്നും ചുമടിറക്കുന്ന തിരക്കിലായിരുന്നു.
രാത്രി ഒമ്പതരയോടെ വയനാട് കലക്ടറേറ്റില്‍ ദുരിതാശ്വാസവുമായി എത്തിയ വണ്ടിയില്‍ നിന്നാണ് ഈ ഐഎഎസ് ഉദ്യോഗസ്ഥന്മാര്‍ സാധനങ്ങള്‍ ഇറക്കിവെച്ചത്. രാവിലെ മുതല്‍ ജോലിയിലേര്‍പ്പെട്ടിരുന്ന പല ജീവനക്കാരും ക്ഷീണിച്ച് തളര്‍ന്ന് വിശ്രമിക്കാന്‍ പോയതോടെയായിരുന്നു ചാരുകസേരയിലിരുന്ന് ഓര്‍ഡറിടാന്‍ പോവാതെ നേരിട്ട് ചുമടിറക്കാന്‍ പോയത്.
വനിതാ ജീവനക്കാരും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ പോലും ചുമട് ജോലികളില്‍ വ്യാപൃതരായി. ചിലര്‍ അരി ചാക്ക് ചുമക്കുമ്പോള്‍ മറ്റ് ചിലര്‍ വെള്ളത്തിന്റെ ബാരലുകള്‍ ചുമലിലേറ്റുന്നു. വേറെ ചിലരാകട്ടെ ഗ്രാമങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും നല്‍കാനായി ഓരോ കിറ്റുകളാക്കി പായ്ക്ക് ചെയ്യുന്ന തിരക്കിലാണ്. തമിഴ്നാട്ടില്‍ നിന്ന് പോലും തിങ്കളാഴ്ച സാധനങ്ങളുമായി സുമനസ്സുകളെത്തി. കലക്ട്രേറ്റില്‍ ശേഖരിക്കുന്നവ ക്യാമ്പുകളില്‍ എത്തിക്കാന്‍ സൗജന്യമായി വാഹനങ്ങള്‍ വിട്ടു നല്‍കിയവരുണ്ട്. മുഴുവന്‍ സമയവും സേവനത്തിനെത്തിയവരുണ്ട്.
റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന വയനാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സംഘടനയും രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ്. പ്രശംസനീയമായ തരത്തിലാണ് പൊതുജനങ്ങള്‍ ദുരിതത്തെ നേരിട്ടത്. വരും ദിവസങ്ങളിലും വയനാടിന് സഹായവുമായി എത്തുമെന്ന് ധാരാളം പേര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു കഴിഞ്ഞു. അതിനാല്‍ ഇവര്‍ക്ക് ഇനിയും വിശ്രമമില്ലാത്ത രാപകലുകളാണ്.
Keywords: Wayanad, News, Kerala, Rain, Government-employees, Wayanad natural calamity; Govt employees and public very active

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.