മഴയില്ല, ബാണാസുര ഡാം വറ്റുന്നു, കുടിവെള്ളം മുട്ടുമോയെന്ന ആശങ്കയില്‍ കോഴിക്കോട്ടുകാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വയനാട്: (www.kvartha.com 06.07.2017) അടുത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത രൂക്ഷമായ വേനല്‍ക്കാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോയത്. വേനല്‍ കനത്ത് കുടിവെള്ളം വരെ മുട്ടിയ അവസ്ഥയിലെത്തിയപ്പോള്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രക്കാര്‍ പറഞ്ഞത് അടുത്ത വര്‍ഷം കനത്ത മഴ ലഭിക്കുമെന്നാണ്. എന്നാല്‍ വര്‍ഷകാലം എത്തി.

ജൂണ്‍ കടന്ന് ജൂലൈയായി. എന്നിട്ടും മഴ കാര്യമായി ഒന്നും കനിഞ്ഞില്ലെന്നതാണ് വാസ്തവം. അവിടെയും ഇവിടെയും പേരിനു പെയ്തു പോയതല്ലാതെ വറ്റിക്കൊണ്ടിരിക്കുന്ന ഭൂമിയെ വീണ്ടും നിറയ്ക്കാന്‍ പാകത്തിന് മഴയൊന്നും ലഭിച്ചില്ല. ഇതിന്റെ പ്രതിഫലനം നദികളിലും അണക്കെട്ടുകളിലും കാണാം.

മഴയില്ല, ബാണാസുര ഡാം വറ്റുന്നു, കുടിവെള്ളം മുട്ടുമോയെന്ന ആശങ്കയില്‍ കോഴിക്കോട്ടുകാര്‍

വയനാട്ടിലെ ബാണാസുര അണക്കെട്ട് വരും കാലം എത്ര രൂക്ഷമായിരിക്കുമെന്നതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. വര്‍ഷകാല സമയമായിട്ടും മഴ ലഭിക്കാത്തതിനാല്‍ ബാണാസുര അണക്കെട്ടില്‍ ജലനിരപ്പ് നന്നേ കുറവാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കാര്യമായി ലഭിക്കാത്തതിനാല്‍ നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. നദിയില്‍ പലഭാഗത്തും അടിത്തട്ട് കാണാവുന്ന അവസ്ഥ. ചിലയിടങ്ങളില്‍ വേനല്‍ക്കാലത്തേപ്പോലെ തന്നെ വെള്ളമേയില്ല.

മഴയില്ല, ബാണാസുര ഡാം വറ്റുന്നു, കുടിവെള്ളം മുട്ടുമോയെന്ന ആശങ്കയില്‍ കോഴിക്കോട്ടുകാര്‍

മഴക്കാലമായാല്‍ സാധാരണ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിലെല്ലാം വെള്ളം കയറുന്നതാണ്. എന്നാല്‍, ഇപ്പോള്‍ സമീപവാസികള്‍ക്ക് വെള്ളം കാണണമെങ്കില്‍ അണക്കെട്ടില്‍ ഇറങ്ങി നോക്കേണ്ട അവസ്ഥയാണ്. 2015 ല്‍ 86 ദശലക്ഷം മീറ്റര്‍ ക്യൂബിക് വെള്ളമാണ് ഡാം വൃഷ്ടിപ്രദേശത്ത് ലഭിച്ചത്. ഇക്കുറി ഇതുവരെ ലഭിച്ചതാകട്ടെ 51 ദശലക്ഷം മീറ്റര്‍ ക്യൂബിക്കും.

ബാണാസുരയിലെ ഈ അവസ്ഥ സാരമായി ബാധിക്കുന്നത് കോഴിക്കോട്ടുകാരെയാണ്. കോഴിക്കോടിന്റെ ജീവനാടിയെന്ന് വേണമെങ്കില്‍ ബാണാസുര അണക്കെട്ടിനെ വിശേഷിപ്പിക്കാം. കാരണം, ഇവിടുത്തുകാര്‍ കുടവെള്ള സ്രോതസായി ഉപയോഗിക്കുന്ന കുറ്റിയാടിയിലേക്ക് വെള്ളമെത്തുന്നത് ബാണാസുരയില്‍ നിന്നാണ്. ഇതു മാത്രമോ കോഴിക്കോട്ടുകാരെ വെളിച്ചം കാണിക്കുന്ന കക്കയം ജലവൈദ്യുത പദ്ധതിയും ആശ്രയിക്കുന്നത് ബാണാസുരയെ തന്നെ. ഈ അണക്കെട്ട് വറ്റിയാല്‍ വരാന്‍ പോകുന്നത് വലിയൊരു ദുരന്തം തന്നെയായിരിക്കും.

Also Read:
ക്വട്ടേഷന്‍ ആക്രമം; സി പി എം നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Water level in Banasura Sagar reservoir falls, News, Water, Kozhikode, Natives, Rain, River, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia