Bengaluru Floods | വെള്ളപ്പൊക്കമുണ്ടായ ബെംഗ്ളൂറിൽ ടെകികൾ ഓഫീസിലേക്ക് പോകുന്നത് ട്രാക്ടറിൽ! വീഡിയോ വൈറൽ; പെയ്തത് 32 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ
Sep 6, 2022, 12:41 IST
ബെംഗ്ളുറു: (www.kvartha.com) കനത്ത മഴയെത്തുടർന്ന് ബെംഗ്ളൂറിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ, ഇൻഡ്യയുടെ സിലികൺ വാലി എന്നറിയപ്പെടുന്ന നഗരത്തിലെ നിരവധി ഐടി പ്രൊഫഷണലുകൾ തങ്ങളുടെ ജോലിസ്ഥലങ്ങളിലെത്താൻ ട്രാക്ടർ സവാരി നടത്തി. എച് എ എൽ വിമാനത്താവളത്തിന് സമീപമുള്ള യെമാലൂർ വെള്ളത്തിനടിയിലായതിനാലാണ് സമീപത്തെ ഐടി കംപനികളിലെ ജീവനക്കാരെ ഓഫീസുകളിലേക്ക് എത്തിക്കാൻ ട്രാക്ടറിനെ ആശ്രയിക്കേണ്ടി വന്നത്. ഇതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
അതിനിടെ, മഴയും വെള്ളക്കെട്ടും മൂലം ഐടി കംപനികൾക്ക് ഓഗസ്റ്റ് 30ന് 225 കോടിയുടെ നഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു. പല ജീവനക്കാരും വെള്ളപ്പൊക്കത്തിൽ അഞ്ച് മണിക്കൂറോളം റോഡിൽ കുടുങ്ങിയതിനാൽ കൃത്യസമയത്ത് ഓഫീസിൽ എത്താൻ കഴിയാത്തതാണ് നഷ്ടത്തിന് കാരണം. 225 കോടി രൂപയുടെ നഷ്ടം കണക്കാക്കിയതിനെ കുറിച്ച് ചർച ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഐടി കംപനികൾക്ക് ഉറപ്പ് നൽകി.
നഗരത്തിൽ പെയ്യുന്ന മഴയിൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. റോഡുകൾ നദികളായി മാറി. വെള്ളം കെട്ടിക്കിടക്കുന്ന പ്രശ്നവും ഉയർന്നു. അതിനിടെ ബെംഗ്ളൂറിലെ വെള്ളപ്പൊക്കം നേരിടാൻ 300 കോടി രൂപയുടെ ദുരിതാശ്വാസ പാകേജ് കർണാടക മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ്, ട്രാൻസ്‌ഫോർമറുകൾ, വൈദ്യുത തൂണുകൾ, സ്‌കൂളുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി തുക ഉപയോഗിക്കുമെന്ന് ബൊമ്മൈ പ്രസ്താവനയിൽ പറഞ്ഞു.
സെപ്റ്റംബർ ഒന്ന് മുതൽ അഞ്ച് വരെ ബെംഗ്ളൂറിലെ ചില പ്രദേശങ്ങളിൽ സാധാരണയേക്കാൾ 150 ശതമാനം കൂടുതൽ മഴ ലഭിച്ചതായി ബൊമ്മൈ പറഞ്ഞു. മഹാദേവപുര, ബൊമ്മനഹള്ളി, കെആർ പുരം തുടങ്ങിയ പ്രദേശങ്ങളിൽ സാധാരണയേക്കാൾ 307 ശതമാനം കൂടുതൽ മഴ ലഭിച്ചു. കഴിഞ്ഞ 32 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് (1992-93) ബെംഗ്ളൂറിൽ പെയ്തതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Our Special Cab arrives pic.twitter.com/pVM7NBZWR7
— DID intern ⚛️ (@bhushan_vikram) September 5, 2022
Thank you for a warm welcome #Bengaluru and @BBMPCOMM
— DID intern ⚛️ (@bhushan_vikram) September 5, 2022
I took an Uber 📱🚖 then a Tractor 🚜 and then a dirt motorcycle to reach office.
Sharing some amazing experience with you all pic.twitter.com/9JHkmo33a7
സെപ്റ്റംബർ ഒന്ന് മുതൽ അഞ്ച് വരെ ബെംഗ്ളൂറിലെ ചില പ്രദേശങ്ങളിൽ സാധാരണയേക്കാൾ 150 ശതമാനം കൂടുതൽ മഴ ലഭിച്ചതായി ബൊമ്മൈ പറഞ്ഞു. മഹാദേവപുര, ബൊമ്മനഹള്ളി, കെആർ പുരം തുടങ്ങിയ പ്രദേശങ്ങളിൽ സാധാരണയേക്കാൾ 307 ശതമാനം കൂടുതൽ മഴ ലഭിച്ചു. കഴിഞ്ഞ 32 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് (1992-93) ബെംഗ്ളൂറിൽ പെയ്തതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Keywords: Watch: In Flooded Bengaluru, Techies Ride Tractors To Office, Bangalore, National, News, Top-Headlines, Office, Latest-News, Rain, Social-Media, Video, Viral, Karnataka.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.