Heavy Rain | കനത്ത മഴ: ബെംഗ്‌ളൂറിലെ റോഡുകൾ പുഴകളായി മാറി; ജനങ്ങൾ ദുരിതത്തിൽ; ദൃശ്യങ്ങൾ കാണാം
ബെംഗ്ളുറു: (www.kvartha.com) കനത്ത മഴയെത്തുടർന്ന് കർണാടക തലസ്ഥാനമായ ബെംഗ്‌ളൂറിന്റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപംകൊണ്ട് ജനജീവിതം താറുമാറാക്കി. പലയിടത്തും മരങ്ങൾ കടപുഴകി വീണു. സ്‌കൂളുകൾക്കും കോളജുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗ്ളുറു-മൈസുറു ഹൈവേയിൽ നീണ്ട വെള്ളക്കെട്ടിൽ വാഹനങ്ങൾ കുടുങ്ങി. കാൽനടയാത്രക്കാരും പ്രയാസപ്പെടുകയാണ്.
Bangalore has turned into Venice. This is the Outer Ring Road River in Bellandur. ❤️❤️ pic.twitter.com/RDqGE7CtsC
— The Educated Moron (@EducatedMoron) August 30, 2022
ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രി കേൾക്കുകയും ദുരിതാശ്വാസം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂൺ ഒന്ന് മുതൽ, കർണാടകയിൽ 820 മിലി മീറ്റർ മഴ ലഭിച്ചു, ഇത് 27 ജില്ലകളെയും 187 ഗ്രാമങ്ങളെയും ബാധിച്ചു.
Keywords: Watch: Bengaluru Roads Turn Rivers After Heavy Rain, Karnataka, Bangalore, News, Top-Headlines, Latest-News, Road, Rain, Video, School, Vehicles, Boat, Chief Minister, Highway, Mysore,College.