Heavy Rain | കനത്ത മഴ: ബെംഗ്‌ളൂറിലെ റോഡുകൾ പുഴകളായി മാറി; ജനങ്ങൾ ദുരിതത്തിൽ; ദൃശ്യങ്ങൾ കാണാം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ളുറു: (www.kvartha.com) കനത്ത മഴയെത്തുടർന്ന് കർണാടക തലസ്ഥാനമായ ബെംഗ്‌ളൂറിന്റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപംകൊണ്ട് ജനജീവിതം താറുമാറാക്കി. പലയിടത്തും മരങ്ങൾ കടപുഴകി വീണു. സ്‌കൂളുകൾക്കും കോളജുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗ്ളുറു-മൈസുറു ഹൈവേയിൽ നീണ്ട വെള്ളക്കെട്ടിൽ വാഹനങ്ങൾ കുടുങ്ങി. കാൽനടയാത്രക്കാരും പ്രയാസപ്പെടുകയാണ്.
ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട താമസക്കാരെ ബോടുകളുടെ സഹായത്തോടെ ഒഴിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴയാണ്. തിങ്കളാഴ്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാമനഗര ഉൾപെടെയുള്ള വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. Bangalore has turned into Venice. This is the Outer Ring Road River in Bellandur. ❤️❤️ pic.twitter.com/RDqGE7CtsC
— The Educated Moron (@EducatedMoron) August 30, 2022
ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രി കേൾക്കുകയും ദുരിതാശ്വാസം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂൺ ഒന്ന് മുതൽ, കർണാടകയിൽ 820 മിലി മീറ്റർ മഴ ലഭിച്ചു, ഇത് 27 ജില്ലകളെയും 187 ഗ്രാമങ്ങളെയും ബാധിച്ചു.
Keywords: Watch: Bengaluru Roads Turn Rivers After Heavy Rain, Karnataka, Bangalore, News, Top-Headlines, Latest-News, Road, Rain, Video, School, Vehicles, Boat, Chief Minister, Highway, Mysore,College.

