Gifts | ട്വന്റി 20 ലോക കപ്: വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്‍ഡ്യയെ വിറപ്പിച്ച ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസിന് വിരാട് കോഹ്‌ലിയുടെ സമ്മാനം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഡലെയ്ഡ്: (www.kvartha.com) വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്‍ഡ്യയെ വിറപ്പിച്ച ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസിന് ഇന്‍ഡ്യന്‍ താരം വിരാട് കോഹ്‌ലിയുടെ സമ്മാനം. മത്സരത്തിന് ശേഷം തന്റെ ക്രികറ്റ് ബാറ്റുകളില്‍ ഒന്ന് കോഹ്‌ലി താരത്തിന് കൈമാറുകയായിരുന്നു. ബംഗ്ലാദേശ് ക്രികറ്റ് ബോര്‍ഡ് (BCB) ക്രികറ്റ് ഓപറേഷന്‍സ് ചെയര്‍മാന്‍ ജലാല്‍ യൂനുസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Aster mims 04/11/2022

Gifts | ട്വന്റി 20 ലോക കപ്: വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്‍ഡ്യയെ വിറപ്പിച്ച ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസിന് വിരാട് കോഹ്‌ലിയുടെ സമ്മാനം

മത്സര ശേഷം ഞങ്ങള്‍ ഡൈനിങ് ഹാളില്‍ ഇരിക്കുമ്പോള്‍ കോഹ്‌ലിയെത്തി ലിറ്റണിന് ബാറ്റ് കൈമാറുകയായിരുന്നെന്നും ഇത് താരത്തിന് ഏറെ ആവേശം പകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി 20 ലോക കപ് സൂപര്‍ 12 നിര്‍ണായക പോരാട്ടത്തില്‍ അഞ്ച് റണ്‍സിനാണ് ഇന്‍ഡ്യ ബംഗ്ലാദേശിനെ തോല്‍പിച്ചത്.

ഇടയ്ക്ക് മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ലിറ്റണ്‍ ദാസിന്റെ ബാറ്റിങ് ബംഗ്ലാദേശിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചിരുന്നു. 27 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും അടക്കം 60 റണ്‍സ് നേടി നില്‍ക്കെ താരം കെ എല്‍ രാഹുലിന്റെ ഏറില്‍ നിര്‍ഭാഗ്യകരമായി റണൗട്ടാവുകയായിരുന്നു. ലിറ്റണ്‍ ദാസ് പുറത്തായതോടെയാണ് ഇന്‍ഡ്യ വിജയപ്രതീക്ഷയിലേക്ക് മടങ്ങിയെത്തിയത്.

ഇന്‍ഡ്യ ഉയര്‍ത്തിയ 185 റണ്‍സ് പിന്തുടരുന്നതിനിടെ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ ഏഴ് ഓവറില്‍ വികറ്റ് നഷ്ടമില്ലാതെ 66 എന്ന ശക്തമായ നിലയിലായിരുന്നു. മഴ നിയമപ്രകാരം ബംഗ്ലാദേശ് 17 റണ്‍സ് മുന്നിലായിരുന്നു.

കളി മുടങ്ങിയിരുന്നെങ്കില്‍ ബംഗ്ലാദേശിന് ജയം ഉറപ്പായിരുന്നു. മഴ മാറിയതോടെ ബംഗ്ലാദേശിന്റെ ലക്ഷ്യം 16 ഓവറില്‍ 151 ആക്കി പുതുക്കി. എന്നാല്‍, നിശ്ചിത ഓവറില്‍ 145 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ലിറ്റണ്‍ ദാസ് ഇന്‍ഡ്യയെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. 64 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയായിരുന്നു മത്സരത്തിലെ താരം.

Keywords: Virat Kohli gifts a bat to Litton Das after India vs Bangladesh match, England, News, Virat Kohli, Rain, Twenty-20, Cricket, Sports, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script