Massive Lightning | മഴക്കാലത്ത് മരങ്ങളുടെ താഴെ നിൽക്കല്ലേ! ഇടിമിന്നൽ പതിച്ച് മരത്തിൽ സംഭവിച്ച ഭയാനക കാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വൈറൽ; വീഡിയോ കാണാം
Jul 2, 2022, 11:10 IST
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്ത് മൺസൂൺ ശക്തി പ്രാപിച്ചിരിക്കുകയാണ്.പല സംസ്ഥാനങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. അത്തരം കാലാവസ്ഥയിൽ ഇടിമിന്നൽ ഭൂമിയിൽ പതിക്കുന്നത് സാധാരണമാണ്. മഴക്കാലത്ത് മരങ്ങളുടെ ചുവട്ടിൽ പോയി നിൽക്കരുതെന്ന് ആളുകൾ ഉപദേശിക്കാറുണ്ട്, കാരണം മിന്നൽ ആദ്യം മരങ്ങളിലാണ് പതിക്കുന്നത്. എന്നാൽ ചിലർ ഈ കാര്യങ്ങൾ അവഗണിക്കുകയും മഴ നനയാതിരിക്കാനും ഇടിമിന്നലിൽ അകപ്പെടാതിരിക്കാനും പലപ്പോഴും മരങ്ങൾക്കടിയിൽ ഒളിക്കുന്നു.
അതിനിടയിൽ മരത്തിലെ മിന്നലാക്രമണത്തിന്റെ ഒരു ദൃശ്യം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പേടിപ്പെടുത്തുന്ന കാഴ്ചകളാണ് വീഡിയോയിലുള്ളത്. എന്നാൽ, ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. മിന്നൽ നേരിട്ട് മരത്തിൽ പതിക്കുന്നതും അഗ്നിപ്രവാഹം ഉണ്ടാകുന്നതും വീഡിയോയിൽ കാണാം. ഇടിമിന്നലിന് ശേഷം മരത്തിന് എന്ത് സംഭവിച്ചുവെന്നും വീഡിയോയിൽ കാണിക്കുന്നുണ്ട്.
ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ beautifulteach എന്ന പേജിലാണ് പങ്കുവെച്ചിട്ടുള്ളത്. ഈ വീഡിയോ 22 ലക്ഷത്തോളം പേർ ലൈക് ചെയ്തിട്ടുണ്ട്. വീഡിയോ കണ്ടതിന് ശേഷം, ഭൂരിഭാഗം ഉപയോക്താക്കളും മഴക്കാലത്ത് മരങ്ങൾക്ക് താഴെ നിൽക്കരുതെന്ന് ഓർമിപ്പിക്കുന്നു.

Keywords: Viral Video Shows Massive Lightning Bolt Striking Tree During A Storm, National, News, Top-Headlines, Newdelhi, Video, Rain, Weather, Latest-News, Lightning, Storm.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.