Wash Away | വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കടകള്‍ ചീട്ട് കൊട്ടാരം പോലെ തകര്‍ന്നുവീണു; വീഡിയോ വൈറൽ

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ നിരവധി കടകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. വെള്ളപ്പൊക്കത്തില്‍ കടകള്‍ ഒലിച്ചു പോകുന്നതിനിടെ തകരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
                   
Wash Away | വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കടകള്‍ ചീട്ട് കൊട്ടാരം പോലെ തകര്‍ന്നുവീണു; വീഡിയോ വൈറൽ

കുളു ജില്ലയില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ പത്ത് കടകളും മൂന്ന് വാഹനങ്ങളും ഒലിച്ചുപോയതായി ഹിമാചലിലെ ദുരന്തനിവാരണ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. രാവിലെ 7.30 ഓടെ ആനി താലൂകിലെ വേദുതി ഗ്രാമപഞ്ചായതില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ലെന്ന് വകുപ്പ് വ്യക്തമാക്കി. ദേവുതിയിലെ പഴയ ബസ് സ്റ്റാന്‍ഡ്, പഞ്ചായത് കെട്ടിടം എന്നിവയും ഒലിച്ചുപോകുന്ന ഭീഷണിയിലാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

അതേസമയം, മാണ്ഡി ജില്ലയില്‍ രാവിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടതായി വകുപ്പ് അറിയിച്ചു. പാണ്ഡോയ്ക്ക് സമീപം ഏഴാം മൈലിലാണ് സംഭവമുണ്ടായതെന്ന് മാണ്ഡി ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ (ഡിഇഒസി) അറിയിച്ചു, അതിനാല്‍ ദേശീയ പാത -21 ഗതാഗതത്തിനായി പൂര്‍ണമായും തടഞ്ഞു. കടവുള വഴിയാണ് ഗതാഗതം തിരിച്ചുവിട്ടത്.

Keywords: Video: Shops Come Crashing Down Like A Pack Of Cards, Wash Away In Flash Floods In Himachal's Kullu, News, National, Newdelhi, Video, Top-Headlines, Latest-News, Flood, Rain, Social-Media.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia