പരമ്പരാഗത ഹിന്ദു ആചാര പ്രകാരം നദിയില്‍ കുളിപ്പിച്ചശേഷം വസ്ത്രങ്ങള്‍ അണിയിപ്പിച്ച് താലിക്കെട്ടിച്ചു, ത്രിപുരയില്‍ മഴദേവതകളെ പ്രീതിപ്പെടുത്താന്‍ തവളക്കല്യാണം; ദൃശ്യങ്ങള്‍ വൈറല്‍
May 8, 2021, 12:39 IST
അഗര്‍ത്തല:(www.kvartha.com 08.05.2021) ത്രിപുരയില്‍ മഴദേവതകളെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി തവളക്കല്യാണം നടത്തി തോട്ടം തൊഴിലാളികള്‍. കടുത്ത വരള്‍ച്ചയില്‍ നിന്ന് രക്ഷനേടാന്‍ രണ്ടു തവളകളെയും നദിയില്‍ കുളിപ്പിച്ചശേഷം വസ്ത്രങ്ങള്‍ അണിപ്പിച്ച് താലിക്കെട്ടിക്കുകയായിരുന്നു. ത്രിപുരയിലെ ഗോത്രവര്‍ഗ തേയില തോട്ടം തൊഴിലാളികള്‍ക്കിടയിലാണ് രസകരമായ സംഭവം.
പരമ്പരാഗത ഹിന്ദു ആചാര പ്രകാരമായിരുന്നു തവളകളുടെ കല്യാണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു. രണ്ടു തവളകളുടെ മേല്‍ വിവാഹവസ്ത്രം പോലുള്ള തുണി ധരിപ്പിച്ചിരിക്കുന്നതും രണ്ടു സ്ത്രീകള്‍ തവളകളെ പിടിച്ചിരിക്കുന്നതും കാണാം. പെണ്‍ തവളയുടെ നെറ്റിയില്‍ സിന്ദൂരം ഇടുകയും മാല അണിയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ദ്രദേവനെ പ്രീതിപ്പെടുത്തുന്നതിനായിരുന്നു വിവാഹം. തവളകല്യാണം നടത്തുന്നവഴി മഴ പെയ്യുമെന്നും അതോടെ തേയിലത്തോട്ടങ്ങളെ വരള്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ സാധിക്കുമെന്നുമാണ് അവരുടെ വിശ്വാസം.
2019ല്‍ സമാന സംഭവം കര്‍ണാടകയിലെ ഉഡുപ്പിയില്‍ അരങ്ങേറിയിരുന്നു. കൊടും വേനലായ മേയില്‍ വരള്‍ച്ചയില്‍നിന്ന് രക്ഷപ്പെടുന്നതിനായിരുന്നു ഉഡുപ്പിയിലെ തവളകല്യാണം. എന്നാല്‍ 2019ല്‍ മഴ കനത്തതോടെ രണ്ടുമാസത്തിന് ശേഷം ഇരുവരുടെയും വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.