Trains Cancelled | തെക്കന്‍ തമിഴ്‌നാട്ടില്‍ ഇടതടവില്ലാതെ അതി ശക്തമായ മഴ തുടരുന്നു; 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത; തൂത്തുക്കുടിയിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി
Dec 18, 2023, 08:55 IST
ചെന്നൈ: (KVARTHA) തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ ഇടതടവില്ലാതെ അതി ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. കനത്ത മഴ ഇടതടവില്ലാതെ തുടരുന്നതിനാല്‍ ഈ നാലു ജില്ലകളിലെ ബാങ്കുകള്‍ക്ക് അടക്കം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രാമനാഥപുരം, വിരുദുനഗര്‍, തേനി ജില്ലകളിലെ സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച (18.12.2023) അവധി പ്രഖ്യാപിച്ചു.
താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തില്‍ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. തിരുനെല്‍വേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ റെകോര്‍ഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ എട്ട് എന്‍ഡിആര്‍എഫ് യുണിറ്റുകളെയും ആയിരത്തിലേറെ ഫയര്‍ ഫോഴ്‌സ് ജീവനക്കാരെയും ഈ ജില്ലകളിലായി വിന്യസിച്ചു. തൂത്തുക്കുടിയിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി.
മാഞ്ചോലൈ മലയിലേക്കുള്ള യാത്രക്ക് വിലക്കേര്‍പെടുത്തി. താഴ്ന്ന പ്രദേശങ്ങളിലുളളവരെ ദുരിതാശ്വാസ കാപുകളിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകരം മന്ത്രിമാര്‍ ജില്ലകളിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്.
Keywords: News, National, National-News, Red Alert, Weather, Weather-News, Train-News, Chennai News, Rain, Tamil Nadu News, Trains, Cancelled, Flights, Heavey Rain, Showers, Predicted, Tirunelveli, Tuticorin, Tenkasi, Kanyakumari, Schools, Colleges, Banks, Private Establishments, Public Sector, Firms, India Meteorological Department (IMD), National Disaster Response Force (NDRF), State Disaster Response Force (SDRF), Trains, Flights Hit After Heavy Rain In Tamil Nadu, More Showers Predicted.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.