Tomato Price | കുടുംബ ബജറ്റ് താളം തെറ്റിച്ച് വില വര്‍ധവ്; സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു; സെഞ്ച്വറിയും പിന്നിട്ട് തക്കാളി; പഴങ്ങള്‍ക്കും അരിയ്ക്കും വില കൂടി

 



തിരുവനന്തപുരം: (www.kvartha.com) സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിച്ച് സകല മേഖലകളിലും വില വര്‍ധവ്. ഇന്ധനവില വര്‍ധനയ്ക്കും പാചകവാതകവില വര്‍ധനയ്ക്കും പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ കൃഷി നാശവും ഇന്ധന വില വര്‍ധനയുമാണ് വില ഉയരുന്നതിന് കാരണമായത്.

തക്കാളിയ്ക്ക് വില പൊതുവിപണിയില്‍ പലയിടത്തും 100 രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്ച മുമ്പ് വരെ 30 രൂപയ്ക്കും 40 രൂപയ്ക്കും കിട്ടിയിരുന്ന തക്കാളിക്ക് വില പല കടകളിലും 100 രൂപ പിന്നിട്ടു. മൂന്ന് മടങ്ങിലേറെ വര്‍ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 കൊടുക്കണം. 30 രൂപയ്ക്ക് കിട്ടിയ കത്തിരിക്ക് 50 രൂപയായി.

Tomato Price | കുടുംബ ബജറ്റ് താളം തെറ്റിച്ച് വില വര്‍ധവ്; സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു; സെഞ്ച്വറിയും പിന്നിട്ട് തക്കാളി; പഴങ്ങള്‍ക്കും അരിയ്ക്കും വില കൂടി

കൃഷിനാശം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളും തക്കാളി ഉള്‍പെടെയുള്ള പച്ചക്കറികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. ഇത് കൂടാതെ പഴങ്ങള്‍ക്കും അരിയ്ക്കും വില കൂടിയിട്ടുണ്ട്. ജയ അരിയ്ക്കും ആന്ധ്രയില്‍ നിന്നുള്ള വെള്ള അരിക്കും ഏഴ് രൂപ വരെ പലയിടങ്ങളിലും കൂടി. എന്നാല്‍ സവാള വില ഉയരാത്തത് മാത്രം നേരിയ ആശ്വാസമായി തുടരുന്നുണ്ട്.

Keywords:  News,Kerala,State,Thiruvananthapuram,Vegetable,Agriculture,Rain,Top-Headlines,Trending, Vegetable price hike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia