കര്‍ണാടകയില്‍ കുതിച്ചുയര്‍ന്ന് തക്കാളിയുടേയും ഉള്ളിയുടേയും വില; നൂറിലെത്തുമെന്ന് വ്യാപാരികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെന്‍ഗ്ലൂര്‍: (www.kvartha.com 09.10.2021) കര്‍ണാടകയില്‍ കുതിച്ചുയര്‍ന്ന് തക്കാളിയുടേയും ഉള്ളിയുടേയും വില. ബെന്‍ഗ്ലൂറിലും കര്‍ണാടയിലെ മറ്റു ജില്ലകളിലുമാണ് തക്കാളിയുടെ വില ഒറ്റയടിക്ക് കുതിക്കുന്നത്. ഒരാഴ്ച മുമ്പ് കിലോക്ക് 20ല്‍ താഴെയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 60 രൂപക്കടുത്തെത്തി. തക്കാളിയുടെ വില വര്‍ധിച്ചതിനൊപ്പം ഉള്ളിയുടെ (സവാള) വിലയും വര്‍ധിച്ചിട്ടുണ്ട്.
Aster mims 04/11/2022

കര്‍ണാടകയില്‍ കുതിച്ചുയര്‍ന്ന് തക്കാളിയുടേയും ഉള്ളിയുടേയും വില; നൂറിലെത്തുമെന്ന് വ്യാപാരികള്‍

ഒരു കിലോ ഉള്ളിക്ക് 40 രൂപയിലധികമായി വര്‍ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഉള്ളിയുടെയും തക്കാളിയുടെയും വില ഇനിയും വര്‍ധിച്ചേക്കും. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ തക്കാളിയുടെ വില നൂറിലെത്തുമെന്ന് വ്യാപാരികള്‍ പറഞ്ഞു. മറ്റു ജില്ലകളില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള തക്കാളിയുടെ ലഭ്യത കുറഞ്ഞതാണ് പൊടുന്നനെയുള്ള വില വര്‍ധനവിന് കാരണം.

സെപ്റ്റംബറില്‍ 10നും 15നും ഇടയിലായിരുന്നു ഒരു കിലോ തക്കാളിയുടെ വില. ഉള്ളിക്കും തക്കാളിക്കും പുറമെ പയര്‍, ബീന്‍സ് തുടങ്ങിയ പച്ചക്കറികള്‍ക്കും വിലവര്‍ധിച്ചിട്ടുണ്ട്. ശക്തമായ മഴയും കാലാവസ്ഥയിലുണ്ടായ മാറ്റവും ചികബെല്ലാപുര്‍, കോലാര്‍, ബെന്‍ഗ്ലൂര്‍ റൂറല്‍ ജില്ലകളിലെ തക്കാളി, ഉള്ളി കൃഷിയെ കാര്യമായി ബാധിച്ചു.

തുടര്‍ച്ചയായുള്ള മഴകാരണം കൃഷിസ്ഥലം വെള്ളത്തിലായതിനാല്‍ കൃഷി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും 50 ശതമാനം ഉല്‍പാദനത്തെ ബാധിച്ചെന്നും കര്‍ഷകര്‍ പറഞ്ഞു. മഴയെ തുര്‍ന്ന് വിളവെടുപ്പായ ഉള്ളി നശിച്ചതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. 

കോലാര്‍, ചിന്താമണി, ദൊഡ്ഡബെല്ലാപുര, ചികബെല്ലാപുര്‍, മാലൂര്‍, മാഗഡി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തക്കാളിയുടെ ലഭ്യതയില്‍ 40 ശതമാനം കുറവുണ്ടായതായി വെജിറ്റബിള്‍ സെല്ലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Keywords:  Tomato and onion prices shoot up from Rs 10 to Rs 60 in Bengaluru , Bangalore, News, Business, Increased, Business Man, Rain, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia