SWISS-TOWER 24/07/2023

ഹെയ്തി ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1297 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു, ചുഴലിക്കാറ്റ് മുന്നറിയിപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പോര്‍ട് ഓഫ് പ്രിന്‍സ്: (www.kvartha.com 16.08.2021) കരീബിയന്‍ ദ്വീപുരാഷ്ട്രമായ ഹെയ്തിയില്‍ രണ്ടു തവണയുണ്ടായ ഭൂകമ്പത്തില്‍  മരിച്ചവരുടെ എണ്ണം 1297 ആയി. ആറായിരത്തോളം പേര്‍ക്ക് പരുക്കേറ്റതായാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. നിരവധിപേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
Aster mims 04/11/2022

നിരവധി നാശനഷ്ടങ്ങളാണ് ഹെയ്തിയില്‍ നിന്ന് റിപോര്‍ട് ചെയ്യുന്നുത്. പള്ളികളും ഹോടെലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു. ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകളുണ്ടായി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ പ്രധാന നഗരമായ ലെസ് കെയ്സില്‍ (Les Cayes) ജനങ്ങള്‍ തുറസായ സ്ഥലത്താണ് രാത്രി കഴിച്ചുകൂട്ടിയത്. ലെസ് കെയ്‌സില്‍ നിന്ന് ജെറമി നഗരത്തിലേക്കുള്ള പ്രധാന പാത ഭൂകമ്പത്തിനേത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്നു. 

ഹെയ്തി ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1297 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു, ചുഴലിക്കാറ്റ് മുന്നറിയിപ്പ്


ശനിയാഴ്ചയാണ് 7.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. പിന്നാലെ പലതവണ തുടര്‍ചലനങ്ങളും രാത്രിയോടെ 5.9 തീവ്രതയുള്ള രണ്ടാം ഭൂചനവും ഉണ്ടായി. തലസ്ഥാനമായ പോര്‍ട് ഓഫ് പ്രിന്‍സില്‍നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള നഗരമായ പെറ്റിറ്റ് ത്രൂ നിപസിനു സമീപം ആണ് പ്രഭവകേന്ദ്രം. 

അതേസമയം ഭൂചലനത്തിനു പിന്നാലെ ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഗ്രെയ്‌സ് ചുഴലിക്കാറ്റ് തിങ്കളാഴ്ച ഹെയ്തിയില്‍ എത്തുമെന്നാണ് പ്രവചനം. കരയില്‍ തൊടുമ്പോള്‍ ന്യൂനമര്‍ദമായി മാറാമെങ്കിലും കനത്തമഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് ഗ്രെയ്‌സ് കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.

Keywords:  News, World, International, Earth Quake, Death, Injured, Storm, Rain, Toll from earthquake in Haiti rises to 1,297
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia