Landslide | ഉരുൾപൊട്ടി; അഞ്ചംഗ കുടുംബത്തിന് ദാരുണാന്ത്യം; സംസ്ഥാന വ്യാപകമായി മഴ കനത്തു; 5 ദിവസം ജാഗ്രത
Aug 29, 2022, 11:51 IST
ഇടുക്കി: (www.kvartha.com) തൊടുപുഴ മൂലമറ്റം കുടയത്തൂരിൽ ഞായറാഴ്ച രാത്രി ഉരുൾ പൊട്ടി കാണാതായ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. കുടയത്തൂരിലെ ചിറ്റടിച്ചാലിൽ സോമനും കുടുംബവുമാണ് ദുരന്തത്തിൽപ്പെട്ടത്. സോമൻ, ഭാര്യ ജയ, സോമന്റെ അമ്മ തങ്കമ്മ, മകൾ ഷിമ, ഷിമയുടെ മകൻ നാലുവയസുള്ള ദേവാനന്ദു എന്നിവരാണ് മരിച്ചത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വീട് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് താഴെയായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പുലർചെ മൂന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. റവന്യൂവകുപ്പും സ്ഥലത്തുണ്ട്. തിരച്ചിലിനായി തൃശൂരില്‍ എൻഡിആർഎഫ് സംഘം എത്തിയിരുന്നു.
സംസ്ഥാനത്ത് പരക്കെ മഴയാണ്. മലയാര മേഖലകളിൽ കനത്ത നാശ നഷ്ടമാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി. ഭക്ഷ്യ ഗോഡൗണുകളിലെ സാധനങ്ങളെല്ലാം നശിച്ചു. കൃഷി ഇടങ്ങളിലും വെള്ളം കയറിയതോടെ ഓണക്കൃഷിയും പൂർണമായും നശിച്ചു. ഞായറാഴ്ച രാത്രി 12മണിയോടെ തുടങ്ങിയ കനത്ത മഴയാണ് പ്രശ്നം ഗുരുതരമാക്കിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ ക്രമീകരണങ്ങൾ ഏർപെടുത്തും.
കരുതൽ വേണം അഞ്ച് ദിവസം
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യത. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇടി മിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ മിതമായ മഴക്കും മറ്റ് ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ട്.
Keywords: Idukki, Kerala, News, Top-Headlines, Latest-News, Death, Dead Body, Thrissur, Rain, Weather, Thodupuzha landslide; death toll 5.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.