Temperature in UAE | യുഎഇ ചുട്ടുപൊള്ളുന്നു; താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക്
Jun 19, 2022, 18:05 IST
ADVERTISEMENT
ദുബൈ: (www.kvartha.com) യുഎഇ ചുട്ടുപൊള്ളുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് കുതിക്കുകയാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന താപനില 49.8 ഡിഗ്രി സെൽഷ്യസ് അൽഐനിലെ സുവൈഹാൻ പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2:15ന് രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞ താപനില ശനിയാഴ്ച രാവിലെ രേഖപ്പെടുത്തിയത് അൽ ദഫ്ര മേഖലയിലെ ബറാകയിൽ പുലർചെ ആറ് മണിക്കാണ്. 22.3 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.
ഞായറാഴ്ചയും സമാന കാലാവസ്ഥയാണ്. അന്തരീക്ഷ ഈർപ്പം ശരാശരി 80% ആണെങ്കിലും ചിലയിടങ്ങളിൽ 100% ആയി ഉയർന്നു. അബുദബിയിലും ദുബൈയിലും ഏകദേശം 40 - 48 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്. അതേസമയം അൽ ക്വാവയിൽ 50 ഡിഗ്രി സെൽഷ്യസ് വരെയും അബുദബിയിലും ദുബൈയിലും ബുധനാഴ്ചയോടെ 44 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരുമെന്നാണ് കാലാവസ്ഥ പ്രവചനം.
അതിനിടെ, അൽ ഐനിലെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്തത് ചൂടിനിടയിൽ ആശ്വാസമായി.
അൽ ഐനിന്റെ ചില ഭാഗങ്ങളിൽ മഴ പെയ്തതിനാൽ വാഹനമോടിക്കുന്നവരോട് സുരക്ഷിതമായി വാഹനമോടിക്കാൻ അബുദബി പൊലീസ് അഭ്യർഥിച്ചു. മഴയുള്ള കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അബുദബി പൊലീസ് ട്വീറ്റ് ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.