ജലനിരപ്പ് നിയന്ത്രണ വിധേയം; അണക്കെട്ടുകള്‍ തല്‍കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 17.10.2021) സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണെങ്കിലും പ്രധാന അണക്കെട്ടുകള്‍ തല്‍കാലം തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ കെഎസ്ഇബി. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡ് സിഎംഡി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

ഇടുക്കി, കക്കി, ഷോളയാര്‍, മൂഴിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. എല്ലാ ഡാമുകളുടെയും ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ചായിരിക്കും ഡാമുകള്‍ തുറക്കുകയെന്നും കെഎസ്ഇബി അറിയിച്ചു.
Aster mims 04/11/2022

ജലനിരപ്പ് നിയന്ത്രണ വിധേയം; അണക്കെട്ടുകള്‍ തല്‍കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി

കനത്ത മഴയില്‍ കെഎസ്ഇബിക്ക് 13.67 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 339 എണ്ണം 11 കെ വി ലൈനുകള്‍ നഷ്ടമായി. 60 ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായി. 3074 ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വൈദ്യുതി വിതരണം നിലച്ചുവെന്നും കെഎസ്ഇബി അറിയിച്ചു.

Keywords:  Subject to water level control; KSEB says dams should not be opened for the time being, Thiruvananthapuram, News, KSEB, Meeting, Rain, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia