Alert | ജലനിരപ്പ് ഉയർന്നു; തൃശൂരിൽ തുറന്നിരിക്കുന്നത് നിരവധി ഡാമുകൾ; ജനങ്ങൾക്ക് മുന്നറിയിപ്പ്

 
Several dams opened as water level rises in the district
Several dams opened as water level rises in the district

Photo Credit - PRD Thrissur

വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

തൃശൂർ: (KVARTHA) ജില്ലയിൽ അതിശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ നിരവധി ഡാമുകൾ തുറന്നിരിക്കുകയാണ്. പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് എന്നീ ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നുണ്ട്. 

പീച്ചി ഡാമിലെ 4 സ്‌പിൽവേ ഷട്ടറുകൾ 155 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്. മഴ തീവ്രമായതോടെ ഘട്ടം ഘട്ടമായാണ് ഷട്ടറുകൾ ഉയർത്തിയത്. വാഴാനി ഡാമിലെ നാലു ഷട്ടറുകൾ 70 സെന്റീമീറ്റർ വീതവും, പൂമല ഡാമിലെ നാലു ഷട്ടറുകൾ 15 സെന്റീമീറ്റർ വീതവും, പത്താഴക്കുണ്ട് ഡാമിലെ നാലു ഷട്ടറുകൾ 6 സെന്റീമീറ്റർ വീതവും തുറന്നിരിക്കുന്നു.

പെരിങ്ങൽക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്. തുണക്കടവ് ഡാം തുറന്നു വെള്ളം പെരിങ്ങൽക്കുത്തിലേക്കും, തമിഴ്നാട് ഷോളയാർ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്കും ഒഴുകുന്നുണ്ട്. 

ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അധികൃതർ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia