Flash floods | സഊദിയില്‍ മിന്നല്‍ പ്രളയം; നൂറിലേറെ വാഹനങ്ങളും, മൃഗങ്ങളും, മാലിന്യത്തൊട്ടികളും കടകളില്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാധനങ്ങളും ഒലിച്ചുപോയതായി അധികൃതര്‍; ആളപായമോ പരുക്കോ റിപോര്‍ട് ചെയ്തിട്ടില്ല
Dec 25, 2022, 11:02 IST
ജിദ്ദ/മക്ക: (www.kvartha.com) സഊദിയില്‍ പൊടുന്നനെയുണ്ടായ കനത്തമഴയില്‍ നൂറിലേറെ വാഹനങ്ങളും മാലിന്യത്തൊട്ടികളും കടകളില്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാധനങ്ങളും മൃഗങ്ങളും ഒലിച്ചുപോയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആളപായമോ പരുക്കോ ശനിയാഴ്ച രാത്രി വരെ റിപോര്‍ട് ചെയ്തിട്ടില്ല.
അതേസമയം മഴയില്‍ തിരക്കു കുറഞ്ഞെങ്കിലും ഉംറ തീര്‍ഥാടനം തുടര്‍ന്നു. മക്ക ഹറം പള്ളി ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളിലെ വെള്ളക്കെട്ട് നീക്കിയെങ്കിലും ചില പ്രദേശങ്ങള്‍ ഇപ്പോഴും ഗതാഗത യോഗ്യമായിട്ടില്ല.
ജിദ്ദ, മക്ക പ്രദേശങ്ങളില്‍ മഴയ്ക്കു ശമനം ഉണ്ടെങ്കിലും ജിസാന്‍, അസീര്‍, തബൂക് മേഖലകളില്‍ ശനിയാഴ്ചയും മഴ പെയ്തു. മക്ക, മദീന, ബാഹ, ജിസാന്‍, അസീര്‍, ജൗഫ്, തബൂക്, ഹായില്‍, ഖാസിം മേഖലകളില്‍ മഴ തുടരുമെന്ന് റിപോര്‍ടുണ്ട്.
റിയാദ്, വടക്കു കിഴക്ക്, മധ്യ മേഖലകളില്‍ താപനില ഗണ്യമായി കുറയും. മണിക്കൂറില്‍ 1535 കി.മീ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
Keywords: Saudi Arabia: Flash floods hit Mecca as people told to expect more rain, Saudi Arabia, News, Vehicles, Rain, Video, Warning, Gulf, World.Flash flooding has struck Al-Otaibi neighbourhood in Mecca following torrential rains, sweeping away cars and bringing the neighbourhood to a standstill. pic.twitter.com/oIyIBfEz0i
— Middle East Eye (@MiddleEastEye) December 23, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.