മഴക്കാലമാണ്, കണ്ണൊന്നു തെറ്റിയാല്‍ കുട്ടികള്‍ കാണാക്കയത്തില്‍ മുങ്ങും, രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം, വീഡിയോ കാണാം
Jul 23, 2019, 23:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 23.07.2019) കാലവര്‍ഷം കനത്തതോടെ അപകടങ്ങളും തുടര്‍ക്കഥയായി മാറുകയാണ്. ചെറിയ കുട്ടികളാണ് പലപ്പോഴും വെള്ളക്കെട്ടില്‍ വീണ് അപകടത്തില്‍ പെടുന്നത്. വീട്ടുമുറ്റത്തുള്ള കുഴികള്‍ പോലും മഴക്കാലത്ത് അപകടം വിതയ്ക്കുമെന്ന് കാര്യം പലപ്പോഴും രക്ഷിതാക്കള്‍ ഓര്‍ക്കാറില്ല. കുട്ടികളുടെ മേല്‍ എപ്പോഴും രക്ഷിതാക്കളുടെ ഒരു കണ്ണുണ്ടായിരിക്കണം. കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ രക്ഷിതാക്കളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. വീട്ടുമുറ്റത്തെ റോഡരികിലെ വെള്ളക്കെട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികളില്‍ ഒരു കുട്ടി മുങ്ങി താഴുന്നതാണ് ദൃശ്യത്തിലുള്ളത്. അല്‍പസമയത്തിനുള്ളില്‍ തന്നെ വാഹന യാത്രക്കാര്‍ സംഭവം കണ്ട് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് രാജപുരം പാണത്തൂര്‍ ബാപ്പുങ്കയത്ത് മൂന്നര വയസ്സുകാരി ഓവുചാലില്‍ വീണ് ഒഴുകിപോയി പുഴയില്‍ മുങ്ങി മരിച്ചത്. അമ്മയുടെ കണ്ണുതെറ്റിയപ്പോഴാണ് ഈ അപകടം നടന്നത്. കാസര്‍കോട് ചേരൂരിലും സമാനരീതിയിലുള്ള അപകടം നടന്നിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരനെ നിമിഷ നേരം കൊണ്ട് കാണാതാവുകയായിരുന്നു. തിരച്ചിലിനൊടുവില്‍ കാസര്‍കോട് തളങ്കര ഹാര്‍ബറില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കേരളത്തില്‍ സമാനമായ ഇത്തരം സംഭവങ്ങള്‍ ഒട്ടേറെ തവണ ആവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് നടന്ന ഈ സംഭവങ്ങള്‍ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മഴക്കാലത്ത് നിറഞ്ഞു കവിയുന്ന പുഴകളിലും തോടുകളിലും കുട്ടികള്‍ എത്താനുള്ള സാധ്യത കൂടുതലാണ് . അവധി ദിവസങ്ങളില്‍ ഇത്തരം കയങ്ങളില്‍ പെട്ട് കുട്ടികള്‍ അപകടത്തില്‍ പെടുന്നതും വര്‍ദ്ധിച്ചു വരികയാണ്. കുട്ടികളെ കാണാതാകുമ്പോള്‍ തട്ടികൊണ്ട് പോയവരാണ് ഇതിനു പിന്നില്‍ എന്ന പ്രചാരണം ഉണ്ടാവുകയും അന്വേഷണം വഴിതെറ്റുകയും ചെയ്തിരുന്നു. കുട്ടികളുടെ സുരക്ഷ രക്ഷിതാക്കള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ ഏറ്റെടുക്കണമെന്നാണ് ഇത്തരം സംഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Rain, News, Kochi, Children., Vehicles, Safety is first in mansoon season

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.