SWISS-TOWER 24/07/2023

Idamalayar Dam | വൃഷ്ടി പ്രദേശത്ത് കനത്ത മഴ; ഇടമലയാര്‍ അണക്കെട്ടില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു

 


ADVERTISEMENT


എറണാകുളം: (www.kvartha.com) വൃഷ്ടി പ്രദേശത്ത് നിര്‍ത്താതെ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ടില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജല നിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 163.5 മീറ്ററാണ്. റൂള്‍ കര്‍വ് ലവല്‍ 164 മീറ്ററമാണ്. ഇതേ തുടര്‍ന്നാണ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്. 
Aster mims 04/11/2022

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് മൂന്നാം ഘട്ട മുന്നറിയിപ്പ് ആയ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്. അണക്കെട്ട് തുറന്ന് ജലം ഒഴുക്കുന്നതിനുള്ള പ്രാരംഭ നടപടികളും മുന്നൊരുക്കങ്ങളും നടത്താനാണ് കെഎസ്ഇബി നിര്‍ദേശം.

Idamalayar Dam | വൃഷ്ടി പ്രദേശത്ത് കനത്ത മഴ; ഇടമലയാര്‍ അണക്കെട്ടില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു


റൂള്‍ ലെവല്‍ പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 164 അടിയില്‍ എത്തിയാല്‍ ഷടറുകള്‍ തുറന്ന് അധിക ജലം താഴേക്ക് ഒഴുക്കും. നിലവില്‍ പെരിയാര്‍ നദിയില്‍ ജലനിരപ്പ് താഴ്ന്ന അവസ്ഥയാണ് ഉള്ളത്. കാലടിയില്‍ 1.415 മീറ്ററും മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമീപം 0.855 മീറ്ററും മംഗലപ്പുഴയില്‍ 0.80 മീറ്ററുമാണ് ജലനിരപ്പ്.  പെരിയാര്‍ നദിയുടെ കൈവഴിയായ ഇടമലയാറില്‍ അയ്യമ്പുഴയ്ക്കും ഭൂതത്താന്‍കെട്ടിനും ഇടയില്‍ എണ്ണക്കലിലാണ് ഇടമലയാര്‍ ഡാം സ്ഥിതി ചെയ്യുന്നത്.

Keywords:  News,Kerala,State,Dam,Alerts,Rain,Trending,Top-Headlines, Red Alert Declared in Idamalayar Dam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia