Rain | സംസ്ഥാനത്ത് അടുത്ത 4 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്
Apr 5, 2023, 13:30 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വേനല്‍മഴയില്‍ ഇത്തവണ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 42.9 മിലിമീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത്, ഇക്കുറി 37.4 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ചൊവ്വാഴ്ച മഴയ്‌ക്കൊപ്പം വീശിയ ശക്തമായ കാറ്റില്‍ പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. ശക്തമായ കാറ്റില്‍ മരം വീണ് രണ്ട് പേര്‍ മരിച്ചു. അടൂര്‍ ചൂരക്കോട് സ്‌കൂടറിന് മുകളില്‍ മരം വീണ് ഒരു യുവാവും കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റില്‍ റബര്‍ മരം വീണ് വൃദ്ധയുമാണ് മരിച്ചത്.
പത്തനംതിട്ട അടൂരിന് സമീപമാണ് യുവാവിന്റെ ദേഹത്ത് മരം വീണത്. നെല്ലിമുകള്‍ സ്വദേശി മനു മോഹന്‍(32) ആണ് മരിച്ചത്. അടൂരില്‍ പലയിടത്തും ശക്തമായി വീശിയ കാറ്റില്‍ വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണു. കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റില്‍ റബര്‍ മരം വീണാണ് വൃദ്ധ മരിച്ചത്. ഇഞ്ചക്കാട് സ്വദേശി ലളിതകുമാരി (62) ആണ് മരിച്ചത്. കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ വാഹനങ്ങളുടെ മുകളിലേക്കും മരം വീണു
കൊട്ടാരക്കകര പ്രസ് സെന്ററിന്റെയും പൊലിക്കോട് പെട്രോള്‍ പമ്പിന്റെയും മേല്‍കൂര തകര്‍ന്നു. ആയൂര്‍ കോട്ടയ്ക്കാവിളയില്‍ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ പറന്നു പോയി.
ചൊവ്വാഴ്ച മഴയ്‌ക്കൊപ്പം വീശിയ ശക്തമായ കാറ്റില്‍ പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. ശക്തമായ കാറ്റില്‍ മരം വീണ് രണ്ട് പേര്‍ മരിച്ചു. അടൂര്‍ ചൂരക്കോട് സ്‌കൂടറിന് മുകളില്‍ മരം വീണ് ഒരു യുവാവും കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റില്‍ റബര്‍ മരം വീണ് വൃദ്ധയുമാണ് മരിച്ചത്.
കൊട്ടാരക്കകര പ്രസ് സെന്ററിന്റെയും പൊലിക്കോട് പെട്രോള്‍ പമ്പിന്റെയും മേല്‍കൂര തകര്‍ന്നു. ആയൂര്‍ കോട്ടയ്ക്കാവിളയില്‍ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ പറന്നു പോയി.
Keywords: Rains to continue for four more days, thunderstorm warning, extensive damages in southern Kerala, Thiruvananthapuram, News, Rain, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.