SWISS-TOWER 24/07/2023

മഴ കനത്തു; കൊച്ചിയില്‍ പലയിടങ്ങളിലും വീണ്ടും വെള്ളക്കെട്ട്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 24.10.2019) മഴ കനത്തതോടെ കൊച്ചിയില്‍ വീണ്ടും വെള്ളക്കെട്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട മേനക ജംഗ്ഷനില്‍ വീണ്ടും വെള്ളം കയറി. കടകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളജിന് മുന്നിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേതുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി വെള്ളം പമ്പ് ചെയ്തു നീക്കി.

നേരത്തെ മേനക ജംഗ്ഷനില്‍ ഓപ്പറേഷന്‍ ബ്രേക് ത്രൂവിന്റെ ഭാഗമായുള്ള പ്രവര്‍ത്തനം നടന്നിരുന്നില്ല. നഗരത്തിന്റെ മറ്റിടങ്ങളിലാണ് ഓപ്പറേഷന്‍ ബ്രേക് ത്രൂവിലൂടെ വെള്ളക്കെട്ട് പരിഹരിച്ചത്. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ജില്ലാ കളക്ടറെ കണ്‍വീനറാക്കി ദൗത്യ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ബുധനാഴ്ച്ച ഉത്തരവിട്ടിരുന്നു.

മഴ കനത്തു; കൊച്ചിയില്‍ പലയിടങ്ങളിലും വീണ്ടും വെള്ളക്കെട്ട്

നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ നിന്നടക്കം ഒരു പാഠവും പഠിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ കോര്‍പ്പറേഷന്റെ പിടിപ്പുകേടിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടര്‍ രംഗത്തിറങ്ങിയില്ലെങ്കില്‍ കൊച്ചിയുടെ സ്ഥിതി എന്താകുമെന്ന് കോര്‍പ്പറേഷന്‍ ആലോചിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords; Kerala, Kochi, News, Rain, Water, Rainfall Increases; Again Water Log in Kochi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia