Raincoat | യാത്ര കശ്മീരിലേക്ക് കടന്നപ്പോള്‍ രാഹുല്‍ ഗാന്ധി ജാകറ്റ് ധരിച്ചോ? സത്യാവസ്ഥ അറിയാം
Jan 20, 2023, 17:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com) ഭാരത് ജോഡോ യാത്രയില്‍ കടുത്ത തണുപ്പിനെ വകവയ്ക്കാതെ രാഹുല്‍ ഗാന്ധി വെറും ടീഷര്‍ട് മാത്രം ധരിച്ച് നടക്കുന്നത് എല്ലാവരും വളരെ ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടത്. യാത്രക്കിടെ മധ്യപ്രദേശില്‍ മൂന്ന് പാവപ്പെട്ട പെണ്‍കുട്ടികള്‍ തണുപ്പില്‍ കീറിയ വസ്ത്രവുമായി നടക്കുന്നത് കണ്ടെന്നും അതിനു ശേഷം തനിക്ക് തണുപ്പ് അനുഭവപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഇതേകുറിച്ച് രാഹുല്‍ പറഞ്ഞിരുന്നത്.
എന്നാല്‍ യാത്ര കശ്മീരിലേക്ക് കടന്നപ്പോള്‍ വെള്ളിയാഴ്ച വെള്ള ടീ ഷര്ടിനുമേല് കറുത്ത ജാകറ്റ് പോലുള്ള വസ്ത്രം ധരിച്ചാണ് രാഹുല്‍ പ്രത്യക്ഷപ്പെട്ടത്.
ഇതോടെ രാഹുല്‍ ജാകറ്റ് ധരിച്ചെന്നരീതിയില് മാധ്യമങ്ങളെല്ലാം വാര്‍ത്ത നല്‍കിയിരുന്നു. ഇതു സമൂഹമാധ്യമങ്ങളില്‍ രാഹുലിനെതിരെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ രാഹുല്‍ ധരിച്ചത് ജാകറ്റല്ല, റെയിന്കോടാണെന്ന് വ്യക്തമാക്കിയിരിക്കയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.
'അത് റെയിന്കോടാണ്, ജാകറ്റല്ല. മഴ കഴിഞ്ഞു, റെയിന്കോട് പോയി' എന്നാണ് യാത്രക്കിടയില്‍ റെയിന്കോട് ഊരുന്ന രാഹുലിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് വിശദീകരിച്ചത്.
കശ്മീരില്‍ രാവിലെ മഴയുണ്ടായിരുന്നു. മഴ യാത്രയെ തടസപ്പെടുത്തില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. 125 ദിവസത്തിലേക്ക് കടന്ന യാത്രയില്‍ 3400 കി.മി ദൂരമാണ് രാഹുലും സംഘവും താണ്ടിയത്. ജനുവരി 30നാണ് യാത്ര അവസാനിക്കുക. 20 ലേറെ പാര്‍ടികളെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് നേരത്തെ ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.
Keywords: 'Raincoat not jacket': Congress on Rahul Gandhi amid Bharat Jodo. Watch, Srinagar, News, Rahul Gandhi, Social Media, Controversy, Rain, Video, National.It’s a Raincoat, not Jacket !
— West Bengal Pradesh Mahila Congress (@WestBengalPMC) January 20, 2023
Rain over, Raincoat gone …
Shri @RahulGandhi in Jammu#BharatJodoYatraInJK #BharatJodoYatra pic.twitter.com/dKVSo4os94
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

