ചൈനയില്‍ കനത്ത മഴയും വെള്ളപൊക്കവും; 37 പേര്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചൈനയില്‍ കനത്ത മഴയും വെള്ളപൊക്കവും; 37 പേര്‍ മരിച്ചു
ബീജിംഗ്: ചൈനയില്‍ തുടരുന്ന കനത്ത മഴയിലും വെള്ളപൊക്കത്തിലും 37 പേര്‍ മരിച്ചു. 60 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ്‌ രാജ്യത്ത് ഇത്ര കനത്ത മഴയുണ്ടാകുന്നത്. 

മഴയില്‍ മരങ്ങള്‍ മറിഞ്ഞ് റോഡ് ഗതാഗതം തടസപെട്ടിരിക്കുകയാണ്‌. ദിവസങ്ങളായി തുടരുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഏതാണ്ട് 60,000ത്തോളം ജനങ്ങളെ വീടുകളില്‍ നിന്നും മാറ്റിപാര്‍പ്പിച്ചു. 

മഴ ഏറ്റവും ശക്തമായിരിക്കുന്നത് ഫങ്ഷാന്‍ ജില്ലയിലാണ്‌. ശനിയാഴ്ച മാത്രം 460 മില്ലീമീറ്റര്‍ മഴയാണ്‌ ജില്ലയില്‍ ലഭിച്ചത്. ഇവിടെയുണ്ടായ പ്രളയത്തില്‍ 104 വിദ്യാര്‍ത്ഥിനികളും 9 അദ്ധ്യാപികമാരും ഒഴുക്കില്‍പെട്ടിരുന്നു. എന്നാല്‍ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തെതുടര്‍ന്ന്‌ ഇവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു.

 സിച്ചുവാന്‍ പ്രവിശ്യയില്‍ മണ്ണിടിഞ്ഞ് ആറുപേര്‍ മരിച്ചു. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌.

Keywords:  Beijing, Rain, Storm, Obituary, Killed, World

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia