കനത്ത മഴയും കാറ്റും: ഇടുക്കിയില്‍ ശനിയാഴ്ച വൈകിട്ട് 7 മണി മുതല്‍ ഞായറാഴ്ച രാവിലെ 7 മണി വരെ യാത്രാ നിരോധനം
May 15, 2021, 15:44 IST
ഇടുക്കി: (www.kvartha.com 15.05.2021) കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ ഇടുക്കി ജില്ലയില്‍ ശനിയാഴ്ച വൈകിട്ട് ഏഴുമണി മുതല്‍ ഞായറാഴ്ച രാവിലെ ഏഴുമണി വരെ യാത്രാ നിരോധനം ജില്ലാ കലക്ടര്‍ ഏര്‍പെടുത്തി. ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണുണ്ടായി.
മൂന്നാര്‍-വട്ടവട റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. അടിമാലി-മൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ഇവിടെ പൊലീസ് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിട്ടിരുന്നത്. അടിമാലി കല്ലാര്‍ കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകള്‍ തുറന്നു.
Keywords: Rain havoc : Travel ban in Idukki, Idukki, News, Rain, District Collector, Declaration, Police, Kerala, Rain.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.