ദുബൈ:(www.kvartha.com 02.11.2014) യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയും പൊടിക്കാറ്റും. ശനിയാഴ്ചയാണ് നേരിയ തോതില്‍ മഴച്ചാറ്റല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. ദുബൈയിലും വടക്കന്‍ എമിറേറ്റ്‌സുകളിലുമാണ് നല്ല മഴയുണ്ടായത്. വിവിധ പ്രദേശങ്ങളില്‍ നേരിയ ചാറ്റല്‍ മഴയും ശക്തമായ പൊടിക്കാറ്റും ഉണ്ടായി.
ശനിയാഴ്ച രാവിലെയാണ് ദുബൈയില്‍ കാഴ്ച മറയുന്ന രീതിയില്‍ പൊടിക്കാറ്റടിച്ചത്. മഴയും പൊടിക്കാറ്റും മൂലം പലയിടത്തും ഗതാഗത തടസവുമുണ്ടായി. അസ്ഥിര കാലാവസ്ഥ ഈ നിലയില്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഗതാഗത വിഭാഗം പറഞ്ഞു.
ദുബൈ, അബുദാബി, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലെല്ലാം കനത്ത പൊടിക്കാറ്റുണ്ടായി. അപ്രതീക്ഷിതമായി ഉണ്ടായ മണല്‍ കാറ്റില്‍ പലരും മുന്നോട്ട് നീങ്ങാനാകാതെ വഴിയില്‍ കുടുങ്ങി. വാരാന്ത്യ അവധിദിനങ്ങള്‍ക്ക് കുളിരുപകര്‍ന്നാണ് മഴയെത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Photo: fb/Rajesh Vijay |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Dubai, Rain, Sharjah, UAE, Gulf, Vehicles, Rain falls in Dubai, Sharjah, Umm Al Quwain and Ras Al Khaimah
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.