Houses damaged | കനത്ത മഴ: കോതമംഗലത്ത് 55 വീടുകള്‍ തകര്‍ന്നു; കാര്‍ഷികമേഖലയില്‍ ഒരു കോടിയോളം രൂപയുടെ നഷ്ടം
Jul 15, 2022, 11:34 IST
കൊച്ചി: (www.kvartha.com) എറണാകുളം കോതമംഗലത്തും സമീപ പ്രദേശങ്ങളിലും ബുധനാഴ്ചയുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും 53 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. മരം കടപുഴകി വീണ് രണ്ട് വീടുകള്‍ പൂര്‍ണമായും തകരുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കാര്‍ഷികമേഖലയില്‍ ഒരു കോടിയോളം രൂപയുടെ നഷ്ടവും അധികൃതര്‍ കണക്കാക്കുന്നു. കുട്ടമംഗലം, തൃക്കാരിയൂര്‍, കോട്ടപ്പടി, കോതമംഗലം മേഖലകളില്‍ ശക്തമായ കാറ്റും മഴയും നാശം വിതച്ചു. 39 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കോതമംഗലത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.
തൃക്കാരിയൂരില്‍ ആറും കോട്ടപ്പടിയില്‍ ഒരു വീടും തകര്‍ന്നു. ശക്തമായ കാറ്റില്‍ നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി. ഒരു മണിക്കൂറോളം നീണ്ടുനിന്ന ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം പുനരാരംഭിക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.

Electricity Post, Rain: 55 houses damaged in Kothamangalam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.