പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; രാസവസ്തുക്കള്‍ വെള്ളത്തില്‍ കലരുമെന്ന ആശങ്ക വേണ്ട; 90 ശതമാനം കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; വ്യവസായശാലകള്‍ സുരക്ഷിതമെന്ന് കലക്ടര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 10.08.2018) പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്തെ വ്യവസായ ശാലകളിലെ രാസവസ്തുക്കള്‍ വെള്ളത്തില്‍ കലരുമെന്ന ആശങ്ക പടര്‍ത്തിയ സാഹചര്യത്തില്‍ വ്യവസായശാലകള്‍ സുരക്ഷിതമാണെന്ന അറിയിപ്പുമായി എറണാകുളം ജില്ലാകലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലാഹ്. ഇക്കാര്യത്തില്‍ ആശഹ്ക വേണ്ടെന്നും 90% കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യവസായ ശാലകളുടെ സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന അവലോകനയോഗത്തിലാണ് വ്യവസായ ശാലകള്‍ സുരക്ഷിതമാണെന്ന് വിലയിരുത്തിയത്. പുഴയുടെ തീരത്തുളള ഏലൂര്‍ വ്യവസായ മേഖലയിലെ വ്യവസായ ശാലകളില്‍ 90 ശതമാനം കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. രാസവസ്തുക്കള്‍ പൊതുജലാശയങ്ങളില്‍ കലരാതിരിക്കുന്നതിന് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും യോഗം വിലയിരുത്തി. ആലുവ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടന്നത്.

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; രാസവസ്തുക്കള്‍ വെള്ളത്തില്‍ കലരുമെന്ന ആശങ്ക വേണ്ട; 90 ശതമാനം കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; വ്യവസായശാലകള്‍ സുരക്ഷിതമെന്ന് കലക്ടര്‍

പെട്രോള്‍, ഡീസല്‍ തുടങ്ങിയ വസ്തുക്കളുടെയും വിവിധ കമ്പനികളിലേക്കുള്ള അപകടകരമായ രാസവസ്തുക്കളുടെയും ഗതാഗതം സംബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ കമ്പനികള്‍ കര്‍ശനമായി പാലിക്കണം. നിലവില്‍ കമ്പനികള്‍ നടത്തുന്ന ഉത്പാദനം, ഓരോ പ്ലാന്റിന്റെയും ചുമതലയുള്ള ജീവനക്കാരന്‍, സ്വീകരിച്ചിട്ടുള്ള സുരക്ഷ മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും ജീവനക്കാരുടെ സേവനം കമ്പനികളില്‍ ലഭ്യമാക്കണം.

അടിയന്തര സാഹചര്യമുണ്ടായാല്‍ ദുരന്ത നിവാരണ വിഭാഗം, പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെടാനുള്ള നിര്‍ദേശവും നല്‍കി. മുന്ന് മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നാലും വ്യവസായ ശാലകളുടെ സുരക്ഷയെ ബാധിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. എഫ്എസിടി, ബിപിസിഎല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നീ കമ്പനികളുടെ പ്രതിനിധികളും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജീവനക്കാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി ഡി ഷീലദേവി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Periyar, Collector, Kerala, News, Heavy Rain, Periyar overflowing; Industries safe in Ernakulam: Collector 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia