പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി; നഗരത്തില്‍ വീണ്ടും വെള്ളക്കെട്ടിനു സാധ്യത
Aug 16, 2018, 22:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
* ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു കളക്ടര്‍
* വീട് ഒഴിഞ്ഞു പോകണമെന്നു നിര്‍ദേശം ലഭിച്ചാല്‍ സഹകരിക്കണം
* ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം
തിരുവനന്തപുരം: (www.kvartha.com 16.08.2018) പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ വീണ്ടും വെള്ളക്കെട്ടിനു സാധ്യതയുണ്ടെന്നു ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ വ്യാഴാഴ്ചയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതും മഴ ശക്തമായതുമാണ് ബുധനാഴ്ച നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ടാകാന്‍ കാരണമായതെന്നു കളക്ടര്‍ ചൂണ്ടിക്കാട്ടി. നീരൊഴുക്കും മഴയും കുറഞ്ഞതിനെത്തുടര്‍ന്നു ഡാമിന്റെ ഷട്ടറുകള്‍ ഒരു മീറ്ററാക്കി താഴ്ത്തിയിരുന്നെങ്കിലും ജലനിരപ്പ്
ഉയര്‍ന്നതിനെത്തുടര്‍ന്ന് അത് 1.8 മീറ്ററാക്കി കൂട്ടിയിട്ടുണ്ട്. ഇതേത്തുടര്‍ന്നു നഗരത്തിലെ താണ പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറാന്‍ സാധ്യതയുണ്ട്.
കാലാവസ്ഥ മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്. ജില്ലയില്‍ വ്യാഴാഴ്ചയും ശക്തമായ മഴ പെയ്യുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടെന്നു റെവന്യൂ അധികൃതര്‍ അഭ്യര്‍ഥിച്ചാല്‍ ആളുകള്‍ അതിനോടു സഹകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
മറ്റു പല ജില്ലകളിലും അധികൃതര്‍ മാറണമെന്നു പറഞ്ഞിട്ടും ഒഴിയാന്‍ കൂട്ടാക്കാത്ത വീടുകളിലാണ് ഇപ്പോള്‍ അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ജീവന്റെ സുരക്ഷ
ഉറപ്പുവരുത്താന്‍ ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശമനുസരിച്ചു സുരക്ഷിത സ്ഥലങ്ങളിലേക്കു മാറാന്‍ തയാറാകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Dam, Rain, Flood, Pepara dam shutters opened

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.