Dam Opening | തൃശൂർ പത്താഴകുണ്ട് ഡാം ഉച്ചയ്ക്ക് 12ന് തുറക്കും; ജാഗ്രതാ നിർദേശം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്
വടക്കാഞ്ചേരി: (KVARTHA) വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ അധികജലം പുറത്തേക്ക് ഒഴുക്കുന്നതിന് പത്താഴകുണ്ട് ഡാം തിങ്കളാഴ്ച (ജൂലൈ 29) ഉച്ചയ്ക്ക് 12ന് തുറക്കും. മൂന്ന് സ്പിൽവേ ഷട്ടറുകൾ രണ്ട് സെന്റീമീറ്റർ വീതമാണ് തുറക്കുക. നിലവിലെ ജലനിരപ്പ് 13 മീറ്ററാണ്, പരമാവധി ജലനിരപ്പ് 14 മീറ്ററാണ്.

അധിക ജലം ഒഴുകിപ്പോകുന്ന പത്താഴകുണ്ട് ചീർപ്പ്, മിണാലൂർ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂർ തോട് എന്നിവയുടെ സമീപത്തുള്ള പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വടക്കാഞ്ചേരി മൈനർ ഇറിഗേഷൻ ഉപവിഭാഗം അസി. എക്‌സി. എന്‍ജിനീയർ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര-തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നു. കടലിൽ കാറ്റ് ശക്തമായി വീശുന്നതിനാലും കടൽ പ്രക്ഷുബ്ധമായിരിക്കുന്നതിനാലുമാണ് ഈ നടപടി.