Obituary | പാലക്കാട് ബാന്‍ഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിള്‍ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (KVARTHA) വടക്കാഞ്ചേരിയില്‍ ബ്യുഗിള്‍ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം വാഴൂര്‍ സ്വദേശി സിജു തോമസാണ് മരിച്ചത്. പുതുക്കോട് നേര്‍ച്ചയ്ക്കിടെയാണ് സംഭവം. ബാന്‍ഡ് മേളം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

അതേസമയം ജില്ലയില്‍ തിങ്കളാഴ്ച (29.04.2024) 41.3 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ 40 ഡിഗ്രി സെല്‍ഷ്യഡ് രേഖപ്പെടുത്തി. സൂര്യാഘാത, സൂര്യതാപ സാധ്യതകള്‍ കണക്കിലെടുത്ത് പകല്‍ സമയം പുറത്തിറങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Obituary | പാലക്കാട് ബാന്‍ഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിള്‍ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാടും തൃശ്ശൂരും കൊല്ലത്തും ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ഓറന്‍ജ് ജാഗ്രതയും തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാടും തൃശ്ശൂരും ഉഷ്ണതരംഗം റിപോര്‍ട് ചെയ്തിരുന്നു. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. നിര്‍ജലീകരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Keywords: News, Kerala, Palakkad-News, Obituary, Weather, Palakkad News, Local News, Band Artist, Collapsed, Died, Obituary, Faints Down, Heat Wave, Perform, Band, Police, Palakkad: Band Artist Collapsed and Died.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script