ഒളിമ്പിക്‌സിനെ മഴ ചതിക്കുമെന്ന് ആശങ്ക; സംഗീത പരിപാടി ഉപേക്ഷിച്ചു
Jul 12, 2012, 17:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: ഒളിമ്പിക്‌സ് വേദിയെ മഴ ചതിക്കുമെന്ന് ആശങ്ക. ഒളിമ്പിക്‌സ് തുടങ്ങാന്‍ 15 നാള്‍ മാത്രം ബാക്കി നില്‍ക്കെ ലണ്ടനില്‍ കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഒരുമാസമായി തുടരുന്ന കനത്ത മഴ ഒളിമ്പിക്‌സിനു മുമ്പ് അവസാനിക്കുമോ എന്ന കാര്യം ഇനിയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
ലണ്ടനില്‍ നടന്ന ലണ്ടന്‍ ഗ്രാന്‍ഡ് പ്രീ, വിംബിള്‍ഡണ്‍ മത്സരങ്ങള്‍ മഴമൂലം പലതവണ തടസ്സപ്പെട്ടിരുന്നു. ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ മഴമൂലം അലങ്കോലപ്പെടുകയും ചെയ്തു. വിംബിള്‍ഡണിലാകട്ടെ മത്സരങ്ങള്‍ പുനഃക്രമീകരിക്കേണ്ടിയും ചെയ്യേണ്ടി വന്നു. മാസാവസാനം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏറ്റവുമൊടുവില്‍ സൂചിപ്പിക്കുന്നത്. മഴ മൂലം പ്രസിദ്ധമായ തെംസ് നദി കരകവിഞ്ഞൊഴുകി തുടങ്ങിയിട്ടുണ്ട്. ഒളിമ്പിക്‌സ് സംഘാടക സമിതി ഹൈഡ് പാര്‍ക്കില്‍ നടത്താനുദ്ദേശിച്ച സംഗീത പരിപാടിയും ഉപേക്ഷിക്കേണ്ടി വന്നു.
മഴമൂലം ഉണ്ടാനിടയുള്ള പ്രതികൂല സാഹചര്യം നേരിടാന്‍ സംഘാടക സമിതിയും സര്‍ക്കാരും ഊര്‍ജിതമായ ശ്രമം നടത്തി വരികയാണ്. മഴ ഇനിയും തുടര്‍ച്ചയായി പെയ്താല്‍ ഒരുപക്ഷേ ഒളിമ്പിക്‌സ് നീട്ടി വെക്കേണ്ട സാഹചര്യം പോലും ഉണ്ടാകാനിടയുണ്ടെന്നും ബന്ധപ്പെട്ടവര്‍ ആശങ്കപ്പെടുന്നുണ്ട്.
ഒളിമ്പിക്‌സിന്റെ ഭാഗമായി ലണ്ടനില്‍ 36 വെള്ളപ്പൊക്ക മുന്നറിയിപ്പു കേന്ദ്രങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഗതാഗത സൗകര്യങ്ങള്‍ സുസജ്ജമാക്കി. കാണികള്‍ക്കായി രണ്ടര ലക്ഷം മഴക്കോട്ടുകളാണ് തയാറാക്കിയിരിക്കുന്നത്. മിക്ക സ്‌റ്റേഡിയങ്ങള്‍ക്കും മേല്‍ക്കൂര പണിതിട്ടുണ്ട്. എന്നാല്‍ പ്രധാന വേദി മുഴുവന്‍ മറയ്ക്കാനാകാത്തതും താത്കാലിക വേദികള്‍ക്കു മേല്‍ക്കൂര പണിയാത്തതും ആശങ്കയ്ക്ക് കാരണമാകുന്നു. ഒളിമ്പിക്‌സ് വേദിക്ക് പുറത്തുനടക്കുന്ന ബീച്ച് വോളിബോള്‍ അടക്കമുള്ള മത്സര ഇനങ്ങള്‍ വെള്ളപ്പൊക്കമുണ്ടായാല്‍ തടസപ്പെടുമോയെന്നാണ് ഒളിമ്പിക് കമ്മിറ്റിയുടെ ഭയം.

Keywords: London, Olympics, Rain, Sports
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.