മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഓറൻജ് അലേർട് പിൻവലിച്ചു; കേരളത്തില്‍ തുലാവര്‍ഷം ഒക്ടോബര്‍ 26 മുതല്‍ തുടങ്ങുമെന്ന് കാലാവസ്ഥ കേന്ദ്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.10.2021) കേരളത്തില്‍ തുലാവര്‍ഷം ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കാലവര്‍ഷം ചൊവ്വാഴ്ചയോടെ അവസാനിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളില്‍ വീണ്ടും മാറ്റം. സംസ്ഥാനത്തെ ഒരു ജില്ലകളിലും ബുധനാഴ്ച തീവ്രമായ മഴയ്ക്ക് സാധ്യതയില്ലെന്ന കേന്ദ്ര കാലാവസ്ഥ മന്ത്രാലയത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം, മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറൻജ് അലേര്‍ടുകള്‍ പിൻവലിച്ചു. നേരത്തെ കാസര്‍കോഡ്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളില്‍ ആയിരുന്നു മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പകരം വ്യാഴാഴ്ച കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറൻജ് അലേർട് പ്രഖ്യാപിക്കുകയും ചെയ്തു.
 
മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഓറൻജ് അലേർട് പിൻവലിച്ചു; കേരളത്തില്‍ തുലാവര്‍ഷം ഒക്ടോബര്‍ 26 മുതല്‍ തുടങ്ങുമെന്ന് കാലാവസ്ഥ കേന്ദ്രം

സംസ്ഥാനത്ത് തുലാവര്‍ഷം എത്തുന്നതിന് മുമ്പായി തന്നെ അധിക മഴ ലഭിച്ചെന്ന് സര്‍കാർ റിപോർടുണ്ടായിരുന്നു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, അറബിക്കടലിലെ ലക്ഷ ദ്വീപ് തീരങ്ങളിലും രൂപപ്പെട്ട ന്യൂന മര്‍ദമാണ് തുലാവര്‍ഷാരംഭത്തിന് മുന്‍പ് തന്നെ കേരളത്തിന് അധിക മഴ ലഭിക്കാന്‍ കാരണമായതെന്നാണ് റിപോർട്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ജില്ലയില്‍ 215 ശതമാനത്തില്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും 75 ശതമാനത്തില്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്.

നദികളിലേയും ജലാശയങ്ങളിലേയും മാലിന്യങ്ങള്‍ തുലാവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി നീക്കണമെന്ന് ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കാലവര്‍ഷക്കെടുതി ചര്‍ച്ച ചെയ്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Keywords:  Kerala, News, Thiruvananthapuram, Top-Headlines, Rain, Alerts, Northeast monsoon in Kerala will start from October 26.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia