Niagara | അതിശക്തമായ മഞ്ഞുവീഴ്ചയില്‍ തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം! ലോകത്തെ വിസ്മയിപ്പിച്ച് അപൂര്‍വ കാഴ്ച; വീഡിയോ കാണാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com) അമേരിക്കയില്‍ അസാധാരണശൈത്യവും മഞ്ഞ് വീഴ്ചയും മൂലം പല പ്രദേശങ്ങളും വെളുത്ത മഞ്ഞില്‍ മൂടപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടവും ഭാഗികമായി തണുത്തുറഞ്ഞു. ഈ മഞ്ഞുമലയിലൂടെ നടന്ന് ന്യൂയോര്‍ക്കില്‍ എത്താം. എന്നിരുന്നാലും, നയാഗ്ര നദിയുടെ വേഗത്തിലുള്ള ഒഴുക്ക് കാരണം പൂര്‍ണമായും തണുത്തുറയില്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
              
Niagara | അതിശക്തമായ മഞ്ഞുവീഴ്ചയില്‍ തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം! ലോകത്തെ വിസ്മയിപ്പിച്ച് അപൂര്‍വ കാഴ്ച; വീഡിയോ കാണാം

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ പ്രത്യേകിച്ച് നയാഗ്ര വെള്ളച്ചാട്ടം കാണാന്‍ വരുന്നു. നയാഗ്ര നദിയും വെള്ളച്ചാട്ടവും ഇങ്ങനെ തണുത്തുറയാറില്ല. എന്നാല്‍, മഞ്ഞുവീഴ്ച കാരണം പ്രദേശം മുഴുവന്‍ ഇപ്പോള്‍ അത്ഭുതലോകമായി മാറിയിരിക്കുന്നു. ഏകദേശം 160 അടി പൊക്കമുണ്ട് വെള്ളച്ചാട്ടത്തിന്.

ന്യൂയോര്‍ക്കിന്റെയും കാനഡയിലെ ഒന്റാറിയോയുടെയും അതിര്‍ത്തിയിലാണ് നയാഗ്ര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഞ്ഞുവീഴ്ചയുടെ ആഘാതത്തില്‍ ഏറ്റവും പ്രയാസപ്പെടുന്ന ബഫലോ നഗരത്തില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയാണ് ഇത്. എല്ലുമുറുക്കുന്ന തണുപ്പാണ് ഇവിടെയുള്ളതെങ്കിലും സഞ്ചാരികളുടെ വരവ് നിലച്ചിട്ടില്ല. പ്രദേശത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെള്ളച്ചാട്ടത്തില്‍ നിന്ന് മതിയായ അകലം പാലിക്കാന്‍ സഞ്ചാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Aster mims 04/11/2022
Keywords:  Latest-News, World, Top-Headlines, America, Video, Viral, Social-Media, Weather, New York, Niagara Falls partially freezes after 'blizzard of the century'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia