No Entry for vehicles | മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീചില്‍ വാഹനങ്ങളുമായി പ്രവേശിക്കുന്നത് നിരോധിച്ചു

 


ADVERTISEMENT

എടക്കാട്: (www.kvartha.com) മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീചില്‍( Muzhappilangad drive-in beach ) വാഹനങ്ങളുമായി പ്രവേശിക്കുന്നത് നിരോധിച്ചു.
ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദസഞ്ചാരികളും നാട്ടുകാരും വാഹനങ്ങളുമായി പ്രവേശിക്കരുതെന്നാണ് എടക്കാട് പൊലീസ് അറിയിച്ചത്.

മഴ കനത്തതിനാല്‍ ബീചില്‍ മണല്‍ ഒലിച്ചുപോക്ക് വ്യാപകമാവുകയും ഡ്രൈവ് ഇന്‍ ബീചിലേക്ക് കടല്‍ കയറി തുടങ്ങിയതിനാല്‍ അപകടാവസ്ഥയിലായതും വാഹനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഉണ്ടാകാന്‍ കാരണമായി.

No Entry for vehicles | മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീചില്‍ വാഹനങ്ങളുമായി പ്രവേശിക്കുന്നത് നിരോധിച്ചു

ഏതാനും വര്‍ഷങ്ങളായി മഴക്കാലത്ത് ഡ്രൈവ് ഇന്‍ ബീച് കടലെടുക്കുന്ന പ്രവണത തുടരുന്നുണ്ട്. ഇത്തവണയും മഴ കനത്തതോടെ ഡ്രൈവ് ഇന്‍ ബീചിലേക്ക് തിരമാലകള്‍ അടിച്ച് കയറുന്നുണ്ട്. ബീചിന്റെ പ്രവേശനകവാടത്തില്‍ പൊലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്.

Keywords: Muzhappilangad drive-in beach has been closed to vehicles, News, Police, Warning, Auto & Vehicles, Rain, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia